കെ റെയിലിന് താല്‍കാലിക അന്ത്യം; കല്ലിടാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: വിവാദമായ കെ റെയില്‍ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്.ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ഇരുന്നൂറോളം ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പിലേക്ക് തിരികെ വിളിക്കാനുള്ള ഉത്തരവ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പുറത്തിറക്കിയത്. സാമൂഹികാഘാത പഠനത്തിനുള്ള പുനര്‍വിജ്ഞാപനം പദ്ധതിക്ക് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി ലഭിച്ച ശേഷം മാത്രമേ ഉണ്ടാവൂ. അതിന് ശേഷം ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക സംഘങ്ങളുടെ പ്രവര്‍ത്തനം […]









