ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി: മുഖ്യമന്ത്രി
തിരുവനന്തപുരം: ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേത് മാതൃകാപരമായ പ്രവർത്തനമാണ്. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്.എൻ.ഡി.പി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പെരിങ്ങമ്മലയിൽ ശ്രീനാരായണീയം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരു എല്ലാവരെയും ചേർത്തുപിടിക്കുക എന്ന ആശയമാണ് മുന്നോട്ടു വച്ചത്. അറിവാണ് യഥാർത്ഥ ശക്തിയെന്നും അത് നേടാനുള്ള ഏകമാർഗം വിദ്യാഭ്യാസം ആണെന്നും പഠിപ്പിച്ചത് ഗുരുവാണ്. […]









