അൻസാർ ഗ്യാലറി അവതരിപ്പിച്ച ബഹ്റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിന്ന ബി എം സി എവർടെക് ‘ശ്രാവണ മഹോത്സവം 2024’ ഗ്രാൻഡ് ഫിനാലേയും , ബി എം സി യുടെ 4-ാം വാർഷികാഘോഷങ്ങളും, ഇന്ന് (നവംബർ 21 വ്യാഴാഴ്ച) ബി എം സി ഓഡിറ്റോറിയത്തിൽ നടക്കും.വൈകീട്ട് 7.30 ന് ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ ആഗസ്റ്റ് 29 കൊടിയേറ്റത്തോടെ ആരംഭം കുറിച്ച 30 ദിവസം നീണ്ടു നിന്ന ബി എം സി എ വർടെക് ശ്രാവണ മഹോത്സവം 2024 ന് കൊടിയിറക്കത്തോടെ സമാപനം കുറിക്കും എന്നും ഗ്രാൻഡ്ഫിനാലെയുടെയും, 4-ാമത് വാർഷികാഘോഷങ്ങളുടെയും ഭാഗമായി അവാർഡ് സെറിമണിയും, ദിസീസ് ബഹ്റൈനുമായി സഹകരിച്ച് കൊണ്ട് ബഹ്‌റൈൻ മീഡിയ സിറ്റി ജീസിസി പൗരന്മാർക്കും, താമസക്കാർക്കുമായുള്ള ഫിറ്റ്നസ് ആൻഡ് വെൽനസ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും നടക്കുമെന്നും ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത് പറഞ്ഞു .
പരിപാടിയിൽ മുഖ്യ അതിഥിയായി ബഹ്റൈൻ അർബൻ പ്ലാനിങ്ങ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി സിഇഒ ഹിസ് എക്സലൻസി അഹമദ് അബ്ദുൾ അസീസ് അൽ ഖയാദും , നോർത്തേൺ അറേബ്യ അപ്പോസ്തലിക് വികാർ ഹിസ് എക്സലൻസി ആൽദോ ബെറാർഡിയും പങ്കെടുക്കും . കൂടാതെ ബഹ്‌റൈനിലെ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീൽ അൽ ദൈലാമി, ദിസീസ് ബഹ്‌റൈനിൽ നിന്നുള്ള ബെറ്റ്സി മാത്തീസൺ എന്നിവർ പരിപാടിയിൽ വിശിഷ്ട അതിഥികളായും പങ്കെടുക്കും. .കേരളത്തിലെ ആദ്യത്തെ ഡാൻസ് റിയാലിറ്റി ഷോ വിന്നറും അമൃത ടിവി സൂപ്പർ ഡാൻസർ ടൈറ്റിൽ വിന്നറുമായ പ്രശാന്ത് സോളമനും പരിപാടിയിൽ അതിഥിയായി പങ്കെടുക്കും. ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഇ വി രാജീവൻ ചെയർമാനും രാജേഷ് പേരുങ്കുഴി ജനറൽ കൺവീനറുമായ ബിഎംസി ‘ശ്രാവണ മഹോത്സവം 75 അംഗ സംഘാടക സമിതി രൂപീകരിച്ചിരുന്നു.
കമ്മിറ്റിയിൽ മോനി ഒടിക്കണ്ടത്തിൽ, സയദ് ഹനീഫ, അൻവർ നിലംബൂർ തുടങ്ങിയവർ വൈസ് ചെയർമാന്മാരും, രാജേഷ് പെരുംങ്ങുഴി ജനറൽ കൺവീനറായും റിജോയ് അസിസ്റ്റന്റ് ജനറൽ കൺവീനറുമായി പ്രവർത്തിച്ചു . 75 ഓളം വരുന്ന സംഘാടകസമിതി അംഗങ്ങളും, ബി എം സി കുടുംബാംഗങ്ങളും ഒത്തുചേർന്നാണ് ഇത്തവണത്തെ ശ്രാവണ മഹോത്സവം 2024നായി അഹോരാത്രം പ്രവർത്തിച്ചത്. കൂടാതെ ഒക്ടോബർ 18 ന് ബഹ്റൈൻ മീഡിയ സിറ്റി ക്യാപിറ്റൽ ഗവർണറെറ്റുമായി സഹകരിച്ച് വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കായി നടത്തിയ സൗജന്യ ഓണസദ്യയിൽ 1200 തൊഴിലാളികളാണ് പങ്ക് ചേർന്നത്. ശ്രാവണ മഹോത്സവം 2024 ന്റെ ഭാഗമായി സംഘടിപ്പിച്ച ഓണപ്പുടവ മത്സരം, ഓണപ്പാട്ട് മത്സരം, പായസ മത്സരം, തിരുവാതിര മത്സരം, വടംവലി, മലയാളി മങ്ക, കപ്പിൾ ഡാൻസ്, മിമിക്രി ആൻഡ് മോണോ ആക്ട് എന്നീ മത്സരങ്ങളും ശ്രദ്ധേയമായിരുന്നു.അശ്വിൻ രവീന്ദ്രൻ ,ദീപ്തി റിജോയ് , സുധീർ സി. , ജ്യോതിഷ് പണിക്കർ , ഷിജിൽ ,അശ്വിനി . അജി പി ജോയ് തോമസ് ഫിലിപ്പ് , സുമി ഷമീർ , ജേക്കബ് തേക്കുതോട് എന്നിവരാണ് 75 അംഗ സംഘാടക സമിതിയിലെ മറ്റ് കൺവീനർമാർ. ബഹ്റൈനിലെ വിവിധ സംഘടനകളുമായി ചേർന്നുകൊണ്ടാണ് 30 ദിവസം നീണ്ടു നിന്ന ശ്രാവണ മഹോത്സവം 2024 വിജയകരമായി സംഘടിപ്പിച്ചത്. നവംബർ 21 വ്യാഴാഴ്ച ബി എം സി ഓഡിറ്റോറിയത്തിൽ വൈകിട്ട് 7.30 ഓടെ ആരംഭിക്കുന്ന ഗ്രാൻഡ് ഫിനാലേയിൽ കാണികളെ ആകർഷിക്കുന്ന നിരവധി കലാപരിപാടികളും അരങ്ങേറും.വിപുലമായ ഈ ആഘോഷ പരിപാടികളിലേക്ക് ബഹ്‌റൈനിലുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായും ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.