കേരള കാത്തലിക് അസോസിയേഷൻ വനിതാ വിഭാഗം, അംഗങ്ങൾക്കായി ക്രിസ്മസ് റീത്ത് മേക്കിങ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. നൂറോളം വനിത അംഗങ്ങൾ വർക്ഷോപ്പിൽ പങ്കെടുത്തു.കെസിഎ വനിതാ വിഭാഗം മുൻ പ്രസിഡണ്ട് ജൂലിയറ്റ് തോമസ് വർക്ക്ഷോപ്പിന് നേതൃത്വം നൽകി.കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ ജൂലിയറ്റ് തോമസിന് മെമെന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി ആശംസകൾ നേർന്നു സംസാരിച്ചു. വനിതാ വിഭാഗം കൺവീനർ ലിയോ ജോസഫ്, വനിതാ വിഭാഗം പ്രസിഡന്റ് ഷൈനി നിത്യൻ , ജനറൽ സെക്രട്ടറി സിമി അശോക്, ട്രഷറർ ജോഫി ജെൻസൺ എന്നിവരുടെ നേതൃത്വത്തിൽ മറ്റു വനിതാ വിഭാഗം അംഗങ്ങളും വർക്ക്ഷോപ്പ് നിയന്ത്രിച്ചു.