ബികെഎസ് ൻ്റർനാഷണൽ ബാഡ്മിൻ്റൺ സീരീസ് 2024 ന് തുടക്കമായി

  • Home-FINAL
  • Business & Strategy
  • ബികെഎസ് ൻ്റർനാഷണൽ ബാഡ്മിൻ്റൺ സീരീസ് 2024 ന് തുടക്കമായി

ബികെഎസ് ൻ്റർനാഷണൽ ബാഡ്മിൻ്റൺ സീരീസ് 2024 ന് തുടക്കമായി


ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) ഇൻ്റർനാഷണൽ ബാഡ്മിൻ്റൺ സീരീസ് 2024ന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി ഹിസ് എക്‌സലൻസി വിനോദ് കെ ജേക്കബ് നിർവ്വഹിച്ചു. ആക്ടിങ് വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ വി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സാമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.

ശ്രീലങ്കൻ സ്ഥാനപതി ഹെർ എക്‌സലൻസി വിജരത്നെ മെന്റിസ് ഫിലിപ്പൈൻ എംബസി കൗൺസൽ ബ്രയാൻ ജെസ് ബാഗിയോ , ബീബി എസ് എഫ് സെക്രട്ടറി ജനറൽ ഹിഷാം അൽ അബ്ബാസി , പ്രധാന പ്രായോജകരായ അൽ ഷെരീഫ് ഗ്രൂപ്പ് പ്രതിനിധി പോൾസൺ ലോനപ്പൻ , ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് , ടൂർണമെന്റ് ഡയറക്ടർ അൽതാഫ് അഹമ്മദ് , മാച്ച് റഫറി ഉദയ് സാൻ , ഡെപ്യൂട്ടി റഫറി ഷാനിൽ അബ്ദുൾ റഹീം തുടങ്ങിയവർ പങ്കെടുത്തു.

മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇൻഡോർ ഗെയിംസ് സെക്രട്ടറി ശ്രീ നൗഷാദ് മുഹമ്മദുമായി 973 3977 7801 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave A Comment