എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് ഫണ്ട് ശേഖരണത്തിന് മാർച്ച് 7 ന്’ തുടക്കമാകും

  • Home-FINAL
  • Business & Strategy
  • എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് ഫണ്ട് ശേഖരണത്തിന് മാർച്ച് 7 ന്’ തുടക്കമാകും

എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് ഫണ്ട് ശേഖരണത്തിന് മാർച്ച് 7 ന്’ തുടക്കമാകും


“കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം” എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ നടന്നുവരുന്ന സഹചാരി റിലീഫ് ഫണ്ട് ശേഖരണം മാർച്ച് 7 ന് ബഹ്റൈൻ സമസ്തയുടെ വിവിധ ഏരിയകളിൽ നടക്കും.ആതുര സേവന ശുശ്രൂഷ മേഖലയിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മഹത്തായ സംവിധാനമാണ് സഹചാരി റിലീഫ് സെൽ. കഴിഞ്ഞ 20 വർഷത്തിലധികമായി ഡയാലിസിസ്, കിഡ്നി മാറ്റി വെച്ചവർ, ക്യാൻസർ രോഗികൾ, ഹൃദ്‌രോഗികൾ, കിടപ്പ് രോഗികൾ, അപകടത്തിലകപ്പെട്ടവർ, തുടങ്ങി പതിനായിരത്തിലധികം രോഗികൾക്ക് സഹായം നൽകി കൊണ്ട് വ്യത്യസ്ത സഹായ പദ്ധതികളുമായി സഹചാരി റിലീഫ് സെൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.സഹചാരി റിലീഫ് ഫണ്ട് ശേഖരണ പ്രചരണ പോസ്റ്റർ പ്രകാശനം സമസ്ത ബഹ്റൈൻ ഹൂറ ഏരിയ സംഘടിപ്പിച്ച അഹ്‌ലൻ റമളാൻ പ്രഭാഷണ പരിപാടിയുടെ സദസ്സിൽ വെച്ച് സമസ്ത തിരുവനന്തപുരം ജില്ലാ സെക്രട്ടറി നൗഷാദ് ബാഖവി ഉസ്താദ് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി S M അബ്ദുൽ വാഹിദ്, വൈസ് പ്രസിഡണ്ട് യാസർ ജിഫ്രി തങ്ങൾ എന്നിവർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.സമസ്‌ത ബഹ്‌റൈൻ ട്രഷറർ നൗഷാദ് എസ് കെ,ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ജോയിൻ്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാശിദ് കക്കട്ടിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.ബഹ്റൈൻ എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് സെല്ലിൻ്റെ കീഴിൽ നിർദ്ധന രോഗികൾക്ക് സാമ്പത്തിക സഹായം, മരുന്നു വിതരണം, വീൽ ചെയർ തുടങ്ങി വിവിധ സഹായങ്ങൾ നൽകി വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് 39533273, 36063412 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment