ഇടപ്പാളയം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

  • Home-FINAL
  • Business & Strategy
  • ഇടപ്പാളയം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

ഇടപ്പാളയം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു


സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും കരുത്തിൽ മുന്നേറുന്ന ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ഇടപ്പാളയം പ്രസിഡന്റ് വിനീഷ് വി കെ , അഭിലാഷ് മഞ്ഞക്കാട്ടിന് അംഗത്വം നൽകിക്കൊണ്ടാണ് ക്യാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.”നമ്മളൊന്ന്” എന്ന ആത്മബലത്തിൽ മുന്നേറുന്ന ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ, ഈ വർഷം എട്ടാം വാർഷികം ആഘോഷിക്കുകയാണ്. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു.ബഹ്‌റൈനിലെ പ്രവാസികൾക്കായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ, മലപ്പുറം ജില്ലയിലെ കാലടി, വട്ടംകുളം, തവനൂർ, എടപ്പാൾ പഞ്ചായത്തുകളിലെ പ്രവാസികളെ ഒരുമിക്കുകയാണ് ലക്ഷ്യമിടുന്നത്.കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനുമായി ബന്ധപ്പെടുക:📞 ഫോൺ: +973 3453 9650

Leave A Comment