അൽ ഒറുബ ക്ലബ് ഫിഡെ റേറ്റഡ് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ഇന്റർനാഷണൽ മാസ്റ്റർ മുഹമ്മദ് തിസ്സിർ കിരീടം ചൂടി

  • Home-FINAL
  • Business & Strategy
  • അൽ ഒറുബ ക്ലബ് ഫിഡെ റേറ്റഡ് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ഇന്റർനാഷണൽ മാസ്റ്റർ മുഹമ്മദ് തിസ്സിർ കിരീടം ചൂടി

അൽ ഒറുബ ക്ലബ് ഫിഡെ റേറ്റഡ് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ഇന്റർനാഷണൽ മാസ്റ്റർ മുഹമ്മദ് തിസ്സിർ കിരീടം ചൂടി


അൽ ഒറുബ ക്ലബ് ഫിഡെ റേറ്റഡ് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ഇന്റർനാഷണൽ മാസ്റ്റർ മുഹമ്മദ് തിസ്സിർ കിരീടം ചൂടി. 7 ൽ 7 സ്കോർ നേടിയാണ് മുഹമ്മദ് വിജയ കിരീടം ചൂടിയത്. ഫെബ്രുവരി 28 ന് അൽ ഒറുബ ക്ലബ് ഗെയിംസ് ഹാളിൽ നടന്ന സമാപന മത്സരത്തിലാണ് തിസ്സിർ എല്ലാ എതിരാളികളെയും പരാജയപ്പെടുത്തി, റാപ്പിഡ് ചെസ്സിൽ തന്റെ ആധിപത്യം ഉറപ്പിച്ചത്.

ടൂർണമെന്റിൽ രണ്ടാം സ്ഥാനം – ആരാഡി റോയ് (ഇന്ത്യ) , മൂന്നാം സ്ഥാനം – ലീ ആന്റണി നോവോ (ഫിലിപ്പീൻസ്), നാലാം സ്ഥാനം – സിഎം മുസാബ് ഷേക്കർ (ബഹ്‌റൈൻ), അഞ്ചാം സ്ഥാനം – എഡ്ഡി ലുമാനോഗ് ജൂനിയർ (ഫിലിപ്പീൻസ്) എന്നിവർ കരസ്ഥമാക്കി.

വിജയികൾക്ക് പുറമേ, വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ യുവ ചെസ്സ് പ്രതിഭകളും വ്യക്തിമുദ്ര പതിപ്പിച്ചു:16 & അണ്ടർ ജൂനിയർ ചാമ്പ്യൻ ആയി പൃഥ്വി രാജ് പ്രജേഷ്,12 & അണ്ടർ കിഡ്‌സ് ചാമ്പ്യൻ കാസിനാഥ് സിൽജിത്ത്, നോൺ-റേറ്റഡ് കിഡ്‌സ് ചാമ്പ്യൻ (റാപ്പിഡ് റേറ്റിംഗ് ഇല്ലാതെ): അജിങ്ക്യ വാമൻ ഖോർജുവേങ്കർ എന്നിവരും ,മികച്ച വനിതാ/ മത്സരാർത്ഥി ആയി മറിയം തിസ്സിർ ,ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിക്കുള്ള അവാർഡ് 5 വയസുകാരി ഹൂർ ഫാത്തിമ എന്നിവർക്കും ലഭിച്ചു.പുരസ്കാരദാന ചടങ്ങിൽ ടൂർണമെന്റിന്റെ മുഖ്യ സ്പോൺസറായ രതീഷ് പുത്തൻപുരയിൽ, പ്രതിമാസ FIDE-റേറ്റഡ് ഇവന്റുകളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അറിയിച്ചു. യുവ ബഹ്‌റൈനി/പ്രവാസി ചെസ്സ് കളിക്കാർക്ക് അവരുടെ ഔദ്യോഗിക FIDE റേറ്റിംഗുകൾ നേടാൻ സഹായിക്കുക എന്നതാണ് ഇതിലൂടെ താൻ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, അൽ ഒറുബ ക്ലബ്ബിന്റെ ചെസ്സ് പ്രവർത്തനങ്ങൾക്ക് എല്ലാ വിധ മാധ്യമ പിന്തുണയും വാഗ്ദാനം ചെയ്യുകയും കൂടുതൽ കുട്ടികളെ ചെസ്സ് മേഖലയിൽ പരിശീലിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ചെസ്സ് ക്യാമ്പ് നടത്തുന്നതിനുള്ള പദ്ധതികളും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ ഹ്യൂമൻ കോൺഷ്യസ്നെസ് ആൻഡ് യോഗിക് സയൻസസ് പ്രൊഫസർ ഫാത്തിമ അൽമൻസൂരി യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിച്ചു,

കമ്മിറ്റി ചെയർമാൻ ഡോ. ബാസെം എ. കരീമിന്റെ നേതൃത്വത്തിൽ അൽ ഒറുബ ക്ലബ്ബ് സംഘടിപ്പിച്ച ടൂർണമെന്റിൽ ഫിഡെ ആർബിറ്റർ ആന്റണി പി. പെലായോ ചീഫ് ആർബിറ്ററായി പരിപാടി നിയന്ത്രിച്ചു, നാഷണൽ ആർബിറ്റർമാരായ ജമാൽ അബ്ദുൾഗാഫർ, ഇമാൻ സിദാനി എന്നിവരുടെ പിന്തുണയും ടൂർണമെന്റിൽ ഉണ്ടായിരുന്നു.

Leave A Comment