കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്)മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്)മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്)മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ഉമ്മ് അൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . 400-ലധികം പേർ പ്രസ്തുത ക്യാമ്പ് പ്രയോജനചനപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു .കെപിഫ് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് സുധീർ തീരുനിലത്ത് അധ്യക്ഷത വഹിച്ചു. പ്രസ്തുത ക്യാമ്പിന്റെ ഉദ്ഘാടനം ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. അമർജിത് കൗർ സന്ധു നിർവഹിക്കുകയും, മാധുരി പ്രകാശ് (ക്വാളിറ്റി എഡ്യൂക്കേഷൻ സ്കൂൾ ഡയറക്ടർ) പുതിയതായി കെപിഫ് രജിസ്റ്റർഡ് ഗ്രൂപ്പിലേക്ക് അംഗങ്ങളായി എത്തിച്ചേർന്നവർക്കുള്ള മെമ്പർഷിപ്പ് കാർഡിന്റെ വിതരണോദ്ഘാടനം മെമ്പർഷിപ് വിംഗ് കൺവീനർ മിഥുൻ നാദാപുരത്തിനു കൈമാറിക്കൊണ്ട് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഡോക്ടർ കൃതിക (കിംസ് ഹോസ്പിറ്റൽ അഡ്മിൻ),ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും,മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാനത്ത്,രക്ഷധികാരികളായ കെ ടി സലീം, യൂ കെ ബാലൻ,ജമാൽ കുറ്റിക്കാട്ടിൽ, കെപിഫ് ട്രഷറർ സുജിത് സോമൻ എന്നിവർ ആശംസകൾ അറിയിച്ചു. ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി അറിയിച്ചു.എക്സിക്യൂട്ടീവ് മെമ്പർമാരും വനിതാ വിംഗ് പ്രവർത്തകരും നേതൃത്വം നൽകിയ ക്യാമ്പിന്റെ കാര്യപരിപാടികൾ ലേഡീസ് വിംഗ് കൺവീനർ സജ്‌ന ഷനൂബ് നിയന്ത്രിച്ചു.

മീഡിയ കോൺടാക്റ്റ്: 39419133
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്)

Leave A Comment