മലയാളി പ്രവാസികള്‍ക്ക് ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോഎയർലൈൻസ്.കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്ബനികളുടെ സർവീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തില്‍ ഏറെ ആശ്വാസകരമാണ് ഇൻഡിഗോയുടെ ഈ സർവീസുകള്‍.ജൂണ്‍ 15ന് ആരംഭിച്ച സർവീസ് സെപ്തംബർ 20 വരെ ദിവസവും രാത്രി 10.20ന് ബഹ്റൈൻ -കൊച്ചി റൂട്ടിലും വൈകിട്ട് 7.30ന് കൊച്ചി – ബഹ്റൈൻ റൂട്ടിലും ഒരോ സർവീസ് വീതമുണ്ടാകും. ജൂലൈ-ആഗസ്റ്റ് മാസത്തിലെ സ്കൂള്‍ അവധി കാലയളവിലെയും ബലി പെരുന്നാള്‍ സീസണിലെയും യാത്രക്ക് ഈ സർവീസ് ഏറെ ഉപകാര പ്രദമാകുനെന്നാണ് വിലയിരുത്തുന്നത്.പെട്ടന്ന് നാട്ടിലെത്തേണ്ട സാഹചര്യമുണ്ടായാല്‍ കണക്ഷൻ സർവീസിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു പല ദിവസങ്ങളിലും. നിലവില്‍ ഇൻഡിഗോ സർവീസ് അതിനും ഒരാശ്വാസം നല്‍കിയിരിക്കയാണ്.