മുണ്ടകൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വയനാട്ടിലെ വെളളാര്‍മല സ്കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ നൂറുമേനി വിജയം. പരീക്ഷയെഴുതിയ 55 കുട്ടികളും മികച്ച മാര്‍ക്കോടെ വിജയിച്ചു. മേപ്പാടിയിലെ താല്കാലിക സ്കൂള്കെട്ടിടത്തില് വെച്ച് ഫലം നോക്കിയ അധ്യാപകരും കുട്ടികളും ആഹ്ലാദം പങ്കുവച്ചു. ഉരുള്‍പൊട്ടലില്‍ സ്കൂള്‍ പൂര്‍ണമായും തകര്‍ന്നതോടെ മേപ്പാടിയില്‍ താത്കാലിക കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും അഭിനന്ദിച്ചു.