വിമൻ എക്രോസ് ബഹ്‌റൈനും ക്വാളിറ്റി എഡ്യൂക്കേഷൻ സ്‌കൂളും സംയുക്തമായീ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിപാടിയോടനുബന്ധിച്ചു വിദ്യാർത്ഥികളും അധ്യാപകരും വിമൻ എക്രോസ്സ് പ്രതിനിധികളും ചേർന്ന് ക്വാളിറ്റി സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു.

പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്ത്വം പുതിയ തലമുറക്ക് കൈമാറുന്നതിനും പ്രകൃതിയുടെ സംരക്ഷണത്തിൽ അവരെ കൂടെ പങ്കാളികളാക്കുന്നതിനുമായി നടത്തിയ ഈ സംയുക്ത ശ്രമം വിദ്യാർത്ഥികൾ വളരെ സന്തോഷത്തോടെ നിർവഹിക്കുകയും“നാളെക്കായി ഇന്ന് പ്രകൃതിയെ സംരക്ഷിക്കാം” എന്ന ശക്തമായ സന്ദേശം ഉത്തരവാദിത്വത്തോടെ ഉൾകൊള്ളുകയും ചെയ്തു.

ഈ പ്രവർത്തനം വിജയകരമാക്കുന്നതിനായീ എല്ലാ പിന്തുണയും നല്കിയ ക്വാളിറ്റി എഡ്യൂക്കേഷൻ സ്‌കൂൾ മാനേജ്‌മെന്റിനും, മിസിസ്സ്.ഗീത, വൈസ് പ്രിൻസിപ്പൽ, സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ മിസ്സ്.മധുരി പ്രകാശ് ദേവ്ജിക്കും, അധ്യാപകർക്കും മറ്റു ജീവനക്കാർക്കും,ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് ഫൗണ്ടർ സയെദ് ഹനീഫിനും വിമൻ എക്രോസ് ഫൗണ്ടർ സുമിത്ര പ്രവീൺ നന്ദി അറിയിച്ചു.

പ്രകൃതിയോട് കുട്ടികൾക്കുള്ള കരുതലും താല്പര്യവുo വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരിപാടി അവരുടെ ഭാവിയിലേക്ക്കുള്ള ഒരു മുതൽക്കൂട്ടാവട്ടെ എന്നും അവർ ആശംസിച്ചു.

