ബഹ്‌റൈൻ മീഡിയ സിറ്റിയുഡെ ബാനറിൽ ഇന്ത്യൻ ക്ലബുമായി സഹകരിച്ച് യൂണികോൺ ഇവൻസ് മാനേജ്മെൻറ് മുഖ്യ പ്രായോജകർ ആയ അസ്ലം നൈറ്റ് എന്ന സംഗീത പരിപാടി നാളെ.
മലയാള തമിഴ് ബോളിവുഡ് ചലച്ചിത്ര മേഖലയിലെ പ്രശസ്ത പിന്നണി ഗായകനും മുഹമ്മദ് റാഫിയുടെ അനശ്വരമായ ഗാനങ്ങൾക്ക് വേണ്ടി മാത്രമായി സമർപ്പിച്ച അസ്ലം നൈറ്റ്” എന്ന സ്റ്റേജ് പ്രകടനത്തിലൂടെ ശ്രദ്ധേയനും എ.ആര്‍.റഹ്‌മാന്‍ ഗ്രൂപ്പിലെ ഗായകന്‍ കൂടിയായ മുഹമ്മദ് അസ്ലം ,പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ അബ്ദുൽസലാം എന്നിവരാണ് സംഗീത പരിപാടി ഒരുക്കുക. അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെയും മലയാളത്തിൻ്റെ ഭവഗായകൻ പി ജയചന്ദ്രന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ടാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. നാളെ ഫെബ്രുവരി 27 വ്യാഴാഴ്ച വൈകിട്ട് 7 30ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യ അതിഥിയായി ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സലൻസി വിനോദ് കെ ജേക്കബ് പങ്കെടുക്കും. സംഗീത രാവിൽ പങ്കെടുക്കാൻ ബഹ്‌റൈൻ എയർപോർട്ടിൽ എത്തിച്ചേർന്ന മുഹമ്മദ് അസ്ലം ,അബ്ദുസ്സലാം എന്നിവരെ പ്രോഗ്രാം സംഘാടകരായ ബോബൻ ഇടിക്കുള, മോനി ഓടികണ്ടത്തിൽ, ബിഎംസി പ്രതിനിധി ബ്ലെസ്സൻ തെന്മല, പരിപാടിയുടെ മുഖ്യപ്രയോജകരായ യൂണികോൺ ഇവൻസിന്റെ പ്രതിനിധി അഭിഷേക്, ബഹ്‌റൈനിലെ അറിയപ്പെടുന്ന സിനിമ താരങ്ങളായ ജയാ മേനോൻ പ്രകാശ് വടകര, എന്നിവർ ചേർന്ന് സ്വീകരിച്ചു.
അനസ്വര ഗായകരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് നടക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുയെന്നും പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നും ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ക്യാഷ്യസ് പേരേറ ജനറൽ സെക്രട്ടറി അനിൽകുമാർ ആർ എന്നിവർ അറിയിച്ചു.