പത്തനംതിട്ട ഇലന്തൂർ സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായ സുബിൻ എന്ന ഗാന രചയിതാവ് തന്റെ ജീവിതത്തിൽ ഉണ്ടായ പ്രയാസപ്പെടുത്തുന്ന അനുഭവങ്ങളിൽ ദൈവം ആശ്വാസമായി നൽകി കൊടുത്ത കാര്യങ്ങളാണ് ആശ്വാസമെന്ന മനോഹരമായ ഈ ക്രിസ്തീയ ആൽബത്തിൽ വരികളായി രചിച്ചിരിക്കുന്നത്.പ്രശസ്ത സംഗീതജ്ഞൻ കെസ്റ്ററിന്റെ ആലാപനം ആസ്വാദകഹൃദയങ്ങളിൽ ഇടം നേടി എന്നതിൽ സംശയമില്ല. ഈ ആൽബത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് ജെയിംസ് ജോൺ തോന്ന്യാമലയാണ്. ഷെക്കെയ്ന മീഡിയ ഹൗസുമായി സഹകരിച്ച് റിൻസി സുബിനാണ് ആൽബം നിർമ്മിച്ചിരിക്കുന്നത് .ആൽബത്തിൻ്റെ ബിജിഎം മാർട്ടിൻ മുണ്ടക്കയവും, റെക്കോർഡിങ് ആൻഡ് മിക്സിംഗ് പോപ്പ് മീഡിയ ഹൗസ് കൊച്ചിയിലെ ജിസ്റ്റോയുമാണ് , വീഡിയോ രാജകുമാർ വിജയ് ,ടൈറ്റിൽ ബിനു ചാരുത എന്നിവരുമാണ്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിക്കഴിഞ്ഞ ഈ പാട്ടിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്..https://youtu.be/bqfCwVPOoiA?si=MBLqS65jWSnpiSYT