കടൽ മാർഗവും തുറമുഖ പ്രദേശം വളഞ്ഞു;സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ.
വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം ഏഴാം ദിനം കൂടുതൽ ശക്തം. പൂന്തുറ, ചെറിയതുറ, സെന്റ് സെവ്യേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ സമരക്കാര്‍ കരമാഗവും കടൽ മാഗവും തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. തുറമുഖ നിർമാണമേഖലയിലേക്കുള്ള പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത സമരക്കാർ പ്രദേശത്തേക്ക് അതിക്രമിച്ച് കയറി. സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റി എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നു പ്രതിഷേധിച്ചു. സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം […]