രണ്ടരമാസം മുമ്പ് ബഹ്റൈനിൽ ജോലിക്കായി വിസിറ്റിംഗ് വിസയിലെത്തിയ ഇവർക്ക് ജോബ് വിസയിലേക്ക് മാറാനുള്ള മെഡിക്കൽ ടെസ്റ്റിൽ റിജക്ട് ആകുകയും മുമ്പേ വന്ന മഞ്ഞപ്പിത്തം ഇപ്പോൾ കരളിനെ ബാധിച്ചതായി കണ്ടെത്തി. വിസതീരുന്നതിനു ഇനി കുറച്ചു ദിവസങ്ങൾ മാത്രമായ ഇവർക്ക് കൂടുതൽ ചികത്സ ആവശ്യമായതിനാൽ, നാട്ടിലേക്ക് പോകുവാൻ സാമ്പത്തികമായി പ്രയസപ്പെടുന്നെന്നു അറിയിച്ചതനുസരിച്ച്, ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും (BKSF) കോട്ടയം ജില്ല പ്രവാസി കൂട്ടായ്മയും ചേർന്ന് യാത്രാടിക്കറ്റും ഗൾഫ് കിറ്റും നൽകി.
ഇന്നലെ വൈകീട്ട് സൽമാനിയയിൽ വെച്ച് അൻവർ കണ്ണൂർ,മണിക്കുട്ടൻ, സലീം നമ്പ്ര, സുഭാഷ് അങ്ങാടിക്കൽ, കാസിം പാടത്തകായിൽ, ഷെമീർ സലീം, സുമീ ഷെമീർ എന്നിവർ ചേർന്ന് സഹോദരിക്ക് കൈമാറി. കൂടാതെ നാട്ടിൽ എയർപ്പോർട്ടിൽ നിന്നും കോട്ടയം വീട്ടിലേക്കുള്ള ടാക്സി സംവിധാനവും അറേഞ്ച് ചെയ്ത് നൽകി. ഇതിനായി സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.