ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2024-25 അധ്യയന വർഷത്തെ തുടക്കക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായി ബുധനാഴ്ചവരെ ( 23 .04 .2025 )അപേക്ഷിക്കാം.2025 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്കാണ് അഡ്മിഷൻ. ഓരോ വർഷവും നിശ്ചിത കുട്ടികൾക്കാണ് പ്രവേശനം എന്നതിനാൽ താത്പര്യമുള്ളവർ https://bksbahrain.com/2025/mp/register.html എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ്റെ ഇന്ത്യയ്ക്ക് പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം പാഠശാലയിലെ പുതിയ അധ്യയന വർഷത്തെ ക്ലാസ്സുകൾ ജൂൺ ആദ്യ ആഴ്ച ആരംഭിക്കും. പുതുതായി എത്തുന്ന കുട്ടികൾക്ക് എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെയാണ് ക്ലാസ്സ്.അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരക്കൾക്ക്,38044694,36045442