ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി വിഷു ആഘോഷം;’പൊന്‍കണി 2025′ സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി വിഷു ആഘോഷം;’പൊന്‍കണി 2025′ സംഘടിപ്പിച്ചു

ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി വിഷു ആഘോഷം;’പൊന്‍കണി 2025′ സംഘടിപ്പിച്ചു


ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ഈ വര്‍ഷത്തെ വിഷു ആഘോഷം ‘പൊന്‍കണി 2025’ എന്ന പേരില്‍ വിപുലമായി സംഘടിപ്പിച്ചു.ഏപ്രിൽ 14,17,18 എന്നീ മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ആദ്യ ദിവസം വിഷു ദിനത്തില്‍ രാവിലെ മുതല്‍ വിഷുക്കണി ദര്‍ശനവും വിഷുക്കൈനീട്ടവും ഉണ്ടായിരുന്നു.17-ാം തീയതി വ്യാഴാഴ്ച്ച എസ് എൻ സി എസ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വച്ച് നടന്നു.

പ്രസ്തുത ചടങ്ങിൽ ആക്ടിംഗ് ചെയർമാൻ പ്രകാശ് കെ പി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, കൾച്ചറൽ സെക്രട്ടറി അമ്പിളി ശ്രീധരൻ, കൺവീനർ സൗമ്യ സുനീഷ്, ജോയിൻ്റ് കൺവീനർ സുജി അജിത്ത്, ലേഡീസ് ഫോറം കൺവീനർ സംഗീത ഗോകുൽ, വിഷു സദ്യയ്ക്ക് നേതൃത്വം നല്കിയ പ്രസാദ് വാസു, അരുൺ ഭാസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി ഷൈൻ സി ചടങ്ങിന് നന്ദി അറിയിച്ചു. വിഷ്‌ണു ദേവദാസും അഞ്ജന രാജേഷും പരിപാടിയുടെ മുഖ്യ അവതാരകരായിരുന്നു.മൂന്നാം ദിവസമായ 18-ാം തിയതി വെള്ളിയാഴ്ച്ച എസ് എൻ സി എസ് ഏരിയ യൂണിറ്റുകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വച്ച് വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായ വിഷുസദ്യയും ആഘോഷത്തിൻ്റെ ഭാഗമായി നടന്നു.

Leave A Comment