Business & Strategy

ബഹ്‌റൈൻ മലയാളി കുടുംബം “കുടുംബ സംഗമം” സംഘടിപ്പിച്ചു

ബഹ്‌റൈൻ മലയാളി കുടുംബം (ബിഎംകെ) “കുടുംബ സംഗമം” സംഘടിപ്പിച്ചു.സൽമാനിയയിലുള്ള ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടത്തിയ കുടുംബ സംഗമത്തിന്റെ സാംസ്കാരിക സമ്മേളനത്തിന് പ്രസിഡന്റ്‌ ധന്യ സുരേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രജിത്ത് പീതാംപരൻ സ്വാഗതം ആശംസിച്ചു.എന്റർടൈൻമെന്റ് സെക്രട്ടറി എം.എസ്സ്. പ്രദീപ്‌ അവതാരകനായ കലാവിരുന്നിൽ മറ്റ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും സംഗീത നിശക്ക് നേതൃത്വം നൽകി. ടീം പത്തേമാരി, ടീം സിത്താർ മ്യൂസിക് & ഇവന്റ്‌സ് എന്നിവരുടെ സംഗീത സന്ധ്യയും അരങ്ങേറി, സഹൃദയ പയ്യന്നൂർ ചിലങ്ക ടീമിന്റെ […]
Read More

ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷരാവ്.

ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബി കെ കെ ) ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷരാവ് ഡിസംബർ 26 ന് വൈകുന്നേരം 7 മണിക്ക് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.സംഘാടക സമിതി യോഗം പ്രസിഡന്റ് സിബി. എം. പി. യുടെ അധ്യക്ഷതയിൽ ചേർന്നു.യോഗത്തിൽ രഘുനാഥ്‌. കെ. സി, ഷാജഹാൻ കരുവന്നൂർ, ശ്രീനിവാസൻ കെ. വി, നന്ദൻ കരുവന്നൂർ,ലാൽ സി. വി,ഹാരിസ് കെ. എ, ആന്റണി കെ. കെ, ബിന്ധ്യ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം […]
Read More

ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ബഹ്റൈൻ ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, പഞ്ചാബി ഭാഷകളില്‍ നടത്തിയ ഓപ്പൺ ഹൗസില്‍ ഏകദേശം 50 ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.എംബസിയിലെ കോണ്‍സുലർ ഹാളില്‍ നടന്ന ഹിമാചല്‍ പ്രദേശ് ടൂറിസം പ്രമോഷൻ പരിപാടിയെക്കുറിച്ച്‌ അംബാസഡർ വിശദീകരിച്ചു. ഭാരത് കോ ജാനിയേ ക്വിസ്സില്‍ പങ്കെടുക്കാൻ അംബാസഡർ അഭ്യർഥിച്ചു. നവംബർ 14ന് എംബസി പരിസരത്തുവെച്ച്‌ മനുഷ്യക്കടത്ത് സംബന്ധിച്ച്‌ ബോധവത്കരണ കാമ്ബയിൻ […]
Read More

ബിൻ മൂൺ ട്രേഡിങ്ങിന്റെ രണ്ടാമത്തെ ഷോറൂം ഈസ്റ്റ് റീഫയിൽ പ്രവർത്തനമാരംഭിച്ചു.

ക്ലീനിങ് ആൻഡ് ഹൈജീൻ സപ്ലൈ രംഗത്തെ പ്രമുഖ ഹോൾസെയിൽ റീറ്റെയിൽ കമ്പനിയായ ബിൻ മൂൺ ട്രേഡിങ്ങിന്റെ രണ്ടാമത്തെ ഷോറൂം ബഹ്റൈനിലെ ഈസ്റ്റ് റീഫയിൽ പ്രവർത്തനമാരംഭിച്ചു. അവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റക്ടർ റവ. ഫാദർ സജി തോമസ് ഷോറൂമിന്റ് ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർമാരായ ബിനോയ് ജോൺ, ബിനി ബിനോയ് എന്നിവരോടൊപ്പം ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സെക്രഡ് ഹാർട്ട് കത്തലിക് ചർച്ച് കോർ ഗ്രൂപ്പ് കോഡിനേറ്റർ റെജി സേവിയർ ,ഫാമിലി […]
Read More

കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം

കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ 2025-2026 വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെ ഐക്യഖണ്ഡേനെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ അൻവർ നിലമ്പൂർ, സെക്രട്ടറി സുബിൻദാസ്, ട്രെഷറർ അനീസ് ബാബു വൈസ് പ്രസിഡന്റ്മാരായി അദീബ് ശരീഫ്,തസ്‌ലീം തെന്നാടൻ,റമീസ് കാളികാവ്. ജോയിന്റ് സെക്രട്ടറിമാരായി അദീബ് ചെറുനാലകത്ത്, അരുൺ കൃഷ്ണ, സുബിൻ മൂത്തേടം.അസിസ്റ്റന്റ് ട്രെഷറർ ലാലു ചെറുവോട്,എന്റർടൈൻമെന്റ് സെക്രട്ടറി വിജീഷ്, സ്പോർട്സ് വിംഗ് കൺവീനർ ആഷിഫ് വടപുറം, ചാരിറ്റി വിംഗ് കൺവീനർ റസാഖ് കരുളായി എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി സലാം മമ്പാട്ടുമൂല, രാജേഷ് വി […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ തിരഞ്ഞടുപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.മികച്ച പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ പാലക്കാട്‌ – നൂറുദ്ധീൻ സി.പി, വയനാട് – ധന്യ ബെൻസി,ചേലക്കര – സരത്ത് വിനോദ് എന്നിവരെയാണ് വിജയികൾ ആയി പ്രവചനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്. ജനാധിപത്യ സംവിധാനത്തിലെ വോട്ടിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ഇത്തരത്തിലുള്ള പരിപാടി നടത്താൻ മുന്നോട്ടു വന്ന ഏരിയ കമ്മിറ്റിയേയും, മത്സരത്തിൽ […]
Read More

പത്തനംതിട്ട – കോന്നി ചെങ്ങറ സ്വദേശി രാജേഷ് സുകുമാരൻ ബഹ്റൈനിൽ നിര്യാതനായി.

കോന്നി ചെങ്ങറ സ്വദേശി പുത്തൻപറമ്പിൽ രാജേഷ് സുകുമാരൻ (47) ബഹ്റൈനിൽ നിര്യാതനായി. അടുത്തമാസം പ്രവാസജീവിതം മതിയാക്കി നാട്ടിൽ പോകാനിരിക്കുകയായിരുന്നു നിര്യാണം. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ കമ്പനിയുടേയും, പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെയും, സാമുഹിക പ്രവർത്തകരുടേയും നേതൃത്വത്തിൽ ചെയ്തുവരുന്നു.
Read More

അക്ഷരദീപം തെളിഞ്ഞു ;പുസ്തകകോത്സവത്തിന് തുടക്കമായി.

ബഹ്‌റൈൻ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ബി.കെ.എസ്- ഡി.സി അന്താരാഷ്ട്ര പുസ്തകമേളയുടെ 8-ാം പതിപ്പിനും സാംസ്കാരികോത്സവത്തിനും തിരിതെളിഞ്ഞു.   ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനും എഴുത്തുകാരനുമായ പ്രകാശ് രാജ് പുസ്തകോത്സവത്തിൻ്റെയും സാംസ്കാരികോത്സവത്തിൻ്റെയും ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി മനുഷ്യനെ നവീകരിക്കുകയും ഉയർന്ന ചിന്തയിലേക്കും നയിക്കുകയും ചെയ്യുന്ന അത്ഭുതമാണ് പുസ്തകങ്ങൾ എന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ പ്രകാശ് രാജ് പറഞ്ഞു. […]
Read More

ഡോ. സലാം മമ്പാട്ടൂമൂലയെ ആദരിച്ചു

ബഹ്‌റൈനിലെ മ്യൂസിക്കൽ ലേഡീസ് ബാൻഡ് ആയ ദ പിങ്ക് ബാംഗ് ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി യുടെ ഗ്ലോബൽ ഡോക്ടർ ഓഫ് എക്‌സലൻസ് ഇൻ ലീഡർഷിപ് ആൻഡ് മാനേജ്മെന്റ് എന്ന ഉന്നത ബഹുമതി ലഭിച്ച ഡോ. സലാം മമ്പാട്ടൂമൂലയെ ആദരിച്ചു. ശരണ്യ ജിതേഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് ജിതില രജീഷ് സ്വാഗതവും പറഞ്ഞു. പിങ്ക് ബാംഗ്‌ കുടുംബാംഗങ്ങളും പ്രമുഖ വ്യക്തികളും പങ്കെടുത്തു.സുരമ്യ ബിജു, അഞ്ജു മഹേഷ്, നിതരാജ് എന്നിവർ നേതൃത്വം നൽകി.രേഷ്മ […]
Read More

പ്രവാസികളെ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം: മന്ത്രി പി. പ്രസാദ്

അബുദാബി: പ്രവാസികളെ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധങ്ങളായ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ പലരീതിയിലും സഹായസഹകരണങ്ങൾ നൽകുവാൻ പ്രവാസി ലീഗൽ സെല്ലുപോലുള്ള സംഘടനകളുടെ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു. പലരാജ്യങ്ങളിലും വിവിധരീതിയിലുള്ള നിയമസംവിധാനങ്ങൾ നിലനിൽക്കുമ്പോൾ പ്രവാസികൾക്കു അവരവരുടെ സ്ഥലങ്ങളിൽ നിയമസഹായം നല്കുന്നതിനും മറ്റുമുണ്ടാകുന്ന വെല്ലുവിളികളും പ്രാധാന്യവും എടുത്തുപറഞ്ഞ മന്ത്രി മുൻപോട്ടുള്ള പ്രയാണത്തിന് എല്ലാവിധ സഹായസഹകരണങ്ങളും ഉറപ്പുനൽകുകയും ചെയ്തു. കേരളത്തിലെ […]
Read More