Business & Strategy

അടിച്ചാൽ തിരിച്ച് അടിക്കണം; വിവാദ പ്രസ്താവനയുമായി എം എം മണി

അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും എംഎം മണി. ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസം​ഗത്തിസാണ് വിവാദ പരാമർശം. തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന് എംഎം മണി പ്രസം​ഗത്തിൽ പറയുന്നു.താൻ ഉൾപ്പെടെ ഉള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ടെന്ന് എംഎം മണി പറയുന്നു. ആളുകളെ കൂടെ നിർത്താനാണ് പ്രതിഷേധിക്കുന്നതെന്നും പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പല നേതാക്കന്മാരെയും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്. അവരെയെല്ലാം നമ്മൾ നേരിട്ടിട്ടുണ്ടെന്ന് എംഎം മണി പ്രസം​ഗത്തിൽ പറഞ്ഞു.ജനങ്ങൾ […]
Read More

മാന്നാർ ജയന്തി വധക്കേസ്; പ്രതിയായ ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

മാന്നാർ ജയന്തി വധക്കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ജയന്തിയുടെ ഭർത്താവ് കുട്ടികൃഷ്ണനാണ് കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുപതുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.2004 ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടികൃഷ്ണന്റെ പ്രായവും മാതാപിതാക്കൽ ഒറ്റയ്ക്കാണെന്നും പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
Read More

ബികെഎസ് വനിതാവേദി മീ ആൻ്റ് മൈ വോവ് മോം” ലോഗോ പ്രകാശനം ചെയ്തു.

ബഹ്റൈൻ കേരളിയ സമാജം വനിതാവേദി നടത്തുന്ന ” മീ ആൻ്റ് മൈ വോവ് മോം” പരിപാടിയുടെ ലോഗോ പ്രകാശനം എഴുത്തുകാരനും ചലച്ചിത്ര നടനുമായ പ്രകാശ് രാജ് നിര്‍വഹിച്ചു.അമ്മയും മക്കളുമായുള്ള ആത്മബന്ധത്തിൽ കൂടി അവരുടെ സർവ്വതോമുഖമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് 2025 ജനുവരി മാസം ഈ പരിപാടി നടത്തുന്നത്. പങ്കെടുക്കുന്നവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ഥമായ പരിപാടികൾ അവതരിപ്പിക്കാൻ ഇതിൽ അവസരമുണ്ടാകും.സിനിമാറ്റിക് ഡാൻസ്, ഹൃദയ ബന്ധങ്ങളും സാമൂഹിക പ്രതിബദ്ധതയും പ്രകടമാക്കാൻ കൂട്ടുകാരൊടും കുടുബത്തോടും ഒപ്പം ചെയ്യാവുന്ന സ്കിറ്റ് റൗണ്ട്,അമ്മയുടെയും, കുട്ടിയുടെയും പരസ്പര ബന്ധവും, […]
Read More

ബഹ്‌റൈൻ നവകേരള ഹമദ് ടൗൺ മേഖല സമ്മേളനം

ബഹ്‌റൈൻ നവകേരള ഹമദ് ടൗൺ മേഖല സമ്മേളനം കോ-ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല ഉത്ഘാടനം ചെയ്തു.ബിജു ജോൺ അധ്യക്ഷനായിരുന്നു.രാജു സക്കായി അനുശോചന പ്രമേയം അവതരിപ്പിച്ചു, തുടർന്ന് മേഖലാ പ്രവർത്തന റിപ്പോർട്ട് സംഘടന സെക്രട്ടറി ശ്രീജിത്ത് മുഖേരി അവതരിപ്പിച്ചു. കോ – ഓർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി ജേക്കബ് മാത്യു, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ കെ ജയൻ, സെക്രട്ടറി എ. കെ സുഹൈൽ, എം സി പവിത്രൻ അനു യൂസഫ്, പ്രശാന്ത് മാണിയത്ത് എന്നിവർ സമ്മേളനത്തിന് ആശംസ അറിയിച്ചു. […]
Read More

ലോക മണ്ണ് ദിനത്തിൽ സുസ്ഥിര മണ്ണ് പരിപാലനവുമായി പ്രവാസി മിത്ര,ന്യൂ ഹൊറൈസൺ സ്കൂളിന് വൃക്ഷത്തൈകൾ സമ്മാനിച്ചു.

ഭൂമിയുടെ ആരോഗ്യകരമായ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനും പ്രവാസികളെ ബോധവാന്മാരാക്കുന്നതിൻ്റെ ഭാഗമായി ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പ്രവാസി മിത്ര ന്യൂ ഹൊറൈസൺ സ്കൂളിന് വൃക്ഷത്തൈകൾ സമ്മാനിച്ചു.   പ്രവാസി മിത്ര സെക്രട്ടറിമാരായ സബീന അബ്ദുൽ ഖാദർ, റെനി വിനേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ റഷീദ ബദർ, അസൂറ പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ, ഫസൽ റഹ്മാൻ പൊന്നാനി, വിനേഷ് എന്നിവർ പങ്കെടുത്തു. പുതിയ തലമുറക്ക് പ്രകൃതിയോടുള്ള താത്പര്യം വളർത്തുന്നതിനും ഭക്ഷ്യസുരക്ഷയ്ക്കും […]
Read More

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ : കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിഭു ബക്രു ,ജസ്റ്റിസ് തുഷാർ റാവു ഗെഡേല അടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവ് നൽകിയത്. 1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം നിലവിലുള്ള എമിഗ്രേഷൻ വ്യവസ്ഥകളിൽ വിദേശത്ത് വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ പ്രത്യേകമായി സംരക്ഷിക്കുന്ന യാതൊരു വ്യവസ്ഥകളും അടങ്ങിയിട്ടില്ലെന്ന് പ്രവാസി ലീഗൽ സെൽ […]
Read More

തിരുവനന്തപുരം കിഴക്കേകോട്ടയിൽ ബസുകള്‍ക്കിടയില്‍ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽ കുടുങ്ങുകയായിരുന്നു.പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവര്‍മാരെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
Read More

മുഖ്യമന്ത്രിയും ,മന്ത്രി മുഹമ്മദ് റിയാസും നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയനും,മന്ത്രി മുഹമ്മദ് റിയാസും. ദേശീയപാത വികസനം സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. മന്ത്രി റിയാസ് തന്നെയാണ് വിവരം ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.കേരളത്തിന്റെ ദേശീയപാതാ പദ്ധതികള്‍ക്ക് എത്ര ലക്ഷം കോടിയും നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്നും നിര്‍മാണ സാമഗ്രികളുടെ ജി.എസ്.ടി. വേണ്ടെന്നുവെച്ചാല്‍ സ്ഥലമേറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം നല്‍കേണ്ടതില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ […]
Read More

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ നടക്കും. നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത് സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് […]
Read More

പീഡന പരാതി; ഉപാധികളോടെ സിദ്ദിഖിന് ജാമ്യം

യുവനടിയുടെ ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം,പരാതിക്കാരിയെ മാനസികമായി തളർത്തുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, സുപ്രീം കോടതി വ്യവസ്ഥകള്‍ പാലിക്കണമെന്നും കോടതി നിർദേശിച്ചു.സുപ്രീം കോടതി നേരത്തെ സിദ്ദിഖിന് മുൻകൂർജാമ്യം നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യത്തിൽ വിട്ടയക്കാനാണ് […]
Read More