ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷകതൃത്വം സർക്കാരിനാണ്. ക്യാമ്പസുകളിൽ, സ്കൂളുകളിൽ ലഹരി സംഘം വിഹരിക്കുന്നു. കോഴിക്കോട് വിദ്യാർത്ഥിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനാകുന്നില്ല.ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അത് സപ്ലൈ ചെയ്യുന്നവരെ പിടികൂടണമെന്നും വി ഡി സതീശൻ പറഞ്ഞു.