ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ പരമമേലധ്യക്ഷൻ ആയിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ മലയാളിയേയും, മലയാളത്തെയും ഏറെ സ്നേഹിച്ച പിതാവ് ആയിരുന്നു എന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു. റോമിൽ ഇന്ത്യയുടെ സഭാകാര്യങ്ങളിൽ മാർപ്പാപ്പയെ സഹായിച്ചിരുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി ആയിരുന്ന വൈദികനെ സഭയുടെ ചരിത്രത്തിൽ നാളിത് വരെ കേട്ടിട്ടില്ലാത്ത പുതിയ ചരിത്രം നിർമ്മിച്ചുകൊണ്ട് ബിഷപ്പ് ആയും, കർദീനാൾ പദവിയിലേക്കും ഒന്നിച്ച് ഉയർത്തി മാർ ജോർജ് കൂവക്കാട് പിതാവ് ആയി തിരഞ്ഞെടുത്തത് മലയാള നാടിനോട് ഉള്ള സ്‌നേഹം പിതാവ് പ്രതിഭലിപ്പിച്ചു.ഇന്ത്യൻ ആത്മീയത യുടെ ഭാഗമായ മതാന്തര സംവാദങ്ങൾക്ക് റോം വേദി ആവുകയും, നൂറ് വർഷങ്ങൾക്ക് മുൻപ് ശ്രീനാരായണ ഗുരുദേവൻ ആലുവയിൽ വച്ച് നടത്തിയ സർവമത സമ്മേളത്തിന്റെ നൂറാമത് വാർഷികം റോമിൽ വച്ച് നടത്തുന്നതിനും, ലോകത്തിലെ എല്ലാ മത വിഭാഗത്തിൽപെട്ട മേലധ്യക്ഷന്മാരെ അവിടെ ക്ഷണിച്ചു കൊണ്ട് വരുന്നതിനും ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ ശ്രമങ്ങൾ ലോകത്തിന് വളരെ വലിയ സന്ദേശം ആണ് നൽകിയത്. എല്ലാ മതങ്ങളെയും ഒരു പോലെ കാണുവാനും, പരസ്പരം സഹകരിക്കാൻ പറ്റുന്ന മേഖലകളിൽ ഒന്നിക്കാനും മാർപ്പാപ്പ നൽകിയ ആഹ്വാനം ലോക സമാധാനത്തിനുള്ള ശ്രങ്ങളുടെ ഫലമാണ്. തന്റെ അവസാന പ്രസംഗത്തിലും ഗാസയുടെയും, പലസ്തീൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ കഷ്ടത അനുഭവിക്കുന്ന ആളുകളോട് അനുഭാവം പ്രകടിപ്പിക്കാനും, അവിടെ സമാധാനം സ്ഥാപിക്കാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു എന്നും ബിനു കുന്നന്താനം അനുസ്മരിച്ചു.