ആഗോള കാത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വേർപാടിൽ ബി.എം.ഡി.എഫ് അനുശോചനം രേഖപ്പെടുത്തി. അർജന്റീനക്കാരനും ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപുമായ മാർപ്പാപ്പ നിരവധി നന്മയുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ചരിത്രലിപികളിൽ മായാതെ നിൽക്കുമെന്ന് ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം അഡ്ഹോക്ക് ഭരണസമിതി വാർത്താ കുറിപ്പിൽ അറിയിച്ചു