ദൈവീക സ്നേഹം ലോകത്തിന് പ്രദാനം ചെയ്ത മഹാനായ ആത്മീയ നേതാവായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു. യുദ്ധവും, ആക്രമണവും ഇല്ലാത്ത ഒരു ലോകം സ്വപ്നം കണ്ട മഹാനായ നേതാവ് ആയിരുന്നു അദ്ദേഹം. ഒരു മതത്തിന്റെ നേതാവ് എന്നതിൽ ഉപരിയായി എല്ലാ മനുഷ്യരെയും ഒന്നായി കാണുവാനും, സഭ മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടിയായിരിക്കണം പ്രവർത്തിക്കുന്നത് എന്നും ലോകത്തോട് വിളിച്ചു പറഞ്ഞ നേതാവായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ എന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.