ബഹ്റൈനില്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ നിരവധി ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു.ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് റമദാൻ ആശംസകള്‍ അറിയിച്ച അംബാസഡർ ഫെബ്രുവരി 21ന് ദാനാ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന്റെ വിജയത്തിനായി പ്രവർത്തിച്ചവർക്കും, എപിക്സ് സിനിമാസില്‍ സംഘടിപ്പിച്ച ഇന്ത്യൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തവർക്കും അംബാസഡർ നന്ദി അറിയിച്ചു.കഴിഞ്ഞ ഓപണ്‍ ഹൗസില്‍ ഉന്നയിച്ച മിക്ക കേസുകളും പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു. ഇന്ത്യ ഗവണ്മെന്റിന്റെ ഇന്ത്യൻ കമ്യൂണിറ്റി വെല്‍ഫെയർ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്) വഴി ദുരിതത്തിലായ പ്രവാസികള്‍ക്ക് താമസമൊരുക്കാനും അവരുടെ എമർജൻസി രേഖകള്‍ തയാറാക്കാനും വിമാനടിക്കറ്റുകള്‍ക്കും ഉപയോഗിക്കുന്നത് തുടരുമെന്നും ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഐ.സി.ഡബ്ല്യു.എഫില്‍നിന്നുള്ള നിയമസഹായവും ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.സെഷനില്‍ ഇന്ത്യൻ സമൂഹത്തിന്റെ പരാതികള്‍/ പ്രശ്നങ്ങള്‍ വിജയകരമായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.