KL BRO BIJU RITHVIK ആദ്യമായി നിർമാണം നിർവഹിച്ച അലീന ദി ബിഗിനിംഗ്;റിലീസ് ജനുവരി 24 ന്

  • Home-FINAL
  • Business & Strategy
  • KL BRO BIJU RITHVIK ആദ്യമായി നിർമാണം നിർവഹിച്ച അലീന ദി ബിഗിനിംഗ്;റിലീസ് ജനുവരി 24 ന്

KL BRO BIJU RITHVIK ആദ്യമായി നിർമാണം നിർവഹിച്ച അലീന ദി ബിഗിനിംഗ്;റിലീസ് ജനുവരി 24 ന്


ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത യൂട്യൂബ് ചാനൽ ആയ KL BRO BIJU RITHVIK ആദ്യമായി നിർമാണം നിർവഹിച്ച “അലീന ദി ബിഗിനിംഗ്” എന്ന സിനിമ ജനുവരി 24 നു റിലീസിങ്ങിന് ഒരുങ്ങുകയായാണ്. അക്ഷയ് കപ്പാടനും, സഞ്ജു കൃഷ്ണയും ചേർന്നാണ് സിനിമ സംവിധാനം നിർവഹിച്ചിരിക്കുന്നത് .

ഹൊറർ ത്രില്ലെർ വിഭാഗത്തിൽ നിർമിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ അലീനയായി അഭിനയിച്ചത് ബഹ്‌റൈനിൽ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായ കുട്ടി സാറ എന്നറിയപ്പെടുന്ന സാറ ലിജിൻ ആണ്. മറ്റു പ്രധാന കഥാപാത്രങ്ങളായി KL ബ്രോ ഫാമിലിയും പുതുമുഖങ്ങളായ വിപിൻ മുരിക്കുളത്തിലും അമയ വയനാടും അഭിനയിച്ചിരിക്കുന്നു.

OTT പ്ലാറ്റഫോമിന് വേണ്ടി നിർമിച്ച സിനിമ KL BRO BIJU RITHVIK യൂട്യൂബ് ചാനലിലൂടെ തന്നെയാണ് റിലീസ് ചെയ്യുന്നത്. പ്രശസ്ത സിനിമ ആക്ടർസ് ആയ വിനയ് ഫോർട്ട്‌, ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ പേജിലുടെ ആണ് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുന്നത്.

റിലീസിനോട് അനുബന്ധിച്ചു ഇറക്കിയ ടീസർ ട്രൈലെർ ഇതിനോടകം തന്നെ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

Leave A Comment