ഹുസൈനും കുടുംബത്തിനും പാലക്കാട്‌ ജില്ലാ കെഎംസിസി പ്രവർത്തകസമിതി യാത്രയയപ്പ് നൽകി

  • Home-FINAL
  • Business & Strategy
  • ഹുസൈനും കുടുംബത്തിനും പാലക്കാട്‌ ജില്ലാ കെഎംസിസി പ്രവർത്തകസമിതി യാത്രയയപ്പ് നൽകി

ഹുസൈനും കുടുംബത്തിനും പാലക്കാട്‌ ജില്ലാ കെഎംസിസി പ്രവർത്തകസമിതി യാത്രയയപ്പ് നൽകി


18 വർഷകാലത്തെ ബഹ്‌റൈൻ പ്രവാസം മതിയാക്കി ജോലി ആവശ്യാർത്ഥം സൗദിയിലേക്ക് പോകുന്ന മുൻ പാലക്കാട്‌ ജില്ലാ കെഎംസിസി പ്രവർത്തകസമിതി അംഗവും, സജീവ പ്രവർത്തകനുമായ, ഹുസൈൻ മുണ്ടക്കോട്ട് കുറുശ്ശിക്ക് കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി മനാമ സംസ്ഥാന കെഎംസിസി ഓഫീസിൽ വെച്ചു യാത്രയയപ്പ് നൽകി.

സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ സാഹിബ് ഹുസൈന് ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം നൽകി സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി ഷംസുദീൻ വെള്ളികുളങ്ങര, വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ജില്ലാ കെഎംസിസി പ്രസിഡന്റ് ഇൻമാസ് ബാബു, മുൻ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം,വൈസ് പ്രസിഡന്റ് അൻവർ കുമ്പിടി, പ്രവർത്തക സമിതി അംഗങ്ങൾ ആയ കബീർ നെയ്യൂർ, മുബാറഖ് മലയിൽ ഹുസൈന്റെ ഭാര്യ ഷംന, മക്കൾ ഇഷാൻ, അശാൽ, അയാഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു

Leave A Comment