ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.പി. എഫ്

  • Home-FINAL
  • Business & Strategy
  • ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.പി. എഫ്

ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.പി. എഫ്


ഫ്രാൻസിസ് മാർപ്പാപ്പയുടെ അപ്രതീക്ഷിത നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) അനുശോചനം രേഖപ്പെടുത്തി. ക്രൈസ്തവ സമൂഹത്തിനും മാനവ രാശിക്കും തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലളിതമായ ജീവിതം കൊണ്ടും ശക്തമായ ആദർശം കൊണ്ടും ലോക ജനതയെ കീഴടക്കിയ നേതാവാണ് ഫ്രാൻസിസ് മാർപ്പാപ്പയെന്ന് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് , ട്രഷറർ സുജിത്ത് സോമൻ എന്നിവർ അനുശോചന പത്രക്കുറിപ്പിൽ അറിയിച്ചു. 2013 മാർച്ച് 13 ന് അർജൻ്റീനിയയിലെ ബ്യൂണസ് ഐറിസിൽ നിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപ്പാപ്പയായിട്ടായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നിലപാട് കൊണ്ട് ശ്രദ്ധേയമായ ആത്മീയ ആചാര്യന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ പ്രണാമം.

Leave A Comment