ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ കുടുംബ സൗഹൃദവേദിയുടെ 28ആം വാർഷികാഘോഷവും ക്രിസ്മസ് നവവത്സരാഘോഷവും വിപുലമായ കലാപരിപാടികളോടെ ജനുവരി 23 വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സുബി ഹോംസ്ന്റെ ബാനറിൽ “മ്യൂസിക്കൽ നൈറ്റ് -25″എന്ന പേരിൽ നടത്തപെടുന്ന ഈ സംഗീത സന്ധ്യയിൽ നാട്ടിൽ നിന്നും പ്രശസ്ത സിനിമ പിന്നണി ഗായകരായ പ്രശാന്ത് പുതു കരിയും, ഡോക്ടർ സൗമ്യ സനാതനൻ എന്നിവർ പങ്കെടുക്കും.അതോടൊപ്പം ബഹ്റൈനിലെ പ്രമുഖ നാടൻ പാട്ട് ഗ്രൂപ്പായ പയ്യന്നൂർ സഹൃദയയുടെ നാടൻ പാട്ടും, കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
സുധീർ തിരുനിലത്ത് ചെയർമാനും ,ജ്യോതിഷ് പണിക്കർ ജനറൽ കൺവീനറുമായുള്ള 51 അംഗ സ്വാഗത സംഘം രൂപകരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്.ഇതു കൂടാതെ നിലവിലെ കമ്മിറ്റി ഭാരവാഹികളായ രക്ഷാധികാരി അജിത് കണ്ണൂർ,പ്രസിഡന്റ് സിബികൈത്താരത്തു,സെക്രട്ടറി അജി.പി.ജോയ്,ട്രഷറർ ഷാജി പുതുക്കൂടി,അബ്ദുൽ സലാം,അഖിൽ താമരശ്ശേരി,എം.എം ബാബു,ഹരീഷ് പി.കെ,ജയേഷ് തോന്നിക്കൽ,മണിക്കുട്ടൻ,മിഥുൻ,പവിത്രൻ,രജീഷ്,സെയ്യേദ് ഹനീഫ,സലാം അമ്പാട്ടു മൂല,സുജിത് സോമൻ,മോൻസി ബാബു,ഈ.വി.രാജീവൻ ശിവാമ്പിക,അമ്പിളി,എന്നിവരും സ്വാഗത സംഘ രക്ഷധികാരികൾ ആയ ജേക്കബ് തേക്കുതോട്,എബി തോമസ്,ജമാൽ കുറ്റികാട്ടിൽ,എന്നിവരും പ്രോഗ്രാം കോഡിനേറ്റർ മാരായി മനോജ് പീലിക്കോട്ടും അൻവർ നിലമ്പൂരും എന്നിവരും , വിപുലമായ ഒരു സംഘാടക സമിതിയും ഈ പ്രോഗ്രാമിന്റെ വിജയത്തിനായി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.
സുധീർ തിരുനിലത്,ജ്യോതിഷ് പണിക്കർ,അജിത് കണ്ണൂർ,സിബി കൈത്താരത്തു,അജി.പി.ജോയ്,ഷാജി പുതുക്കൂടി,ജേക്കബ് തെക്കുതോട് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ ബഹ്റൈനിലെ മുഴുവൻ കല ആസ്വാധകരെയും ഇന്ത്യൻ ക്ലബ്ബിലേയ്ക്ക് ഹാർധവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.