ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ ഭരണാധികാരികൾ ‘ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈ സ അൽ ഖലീഫ, കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ തങ്ങളുടെ ആദരാഞ്ജലികൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനെ അറിയിച്ചു . ബഹ്റൈൻ മന്ത്രിസഭയും അനുശോചനം രേഖപ്പെടുത്തി. ലോകമെമ്പാടും സമാധാനം, സഹവർത്തിത്വം, എന്നിവ വളർത്തിയെടുക്കുന്നതിനുള്ള മാർപാപ്പയുടെ നിരന്തരമായ ശ്രമങ്ങളെയും മന്ത്രിസഭ പ്രശംസിച്ചു.