ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ നേതാവും റോമിന്റെ ഭരണാധികാരിയുമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം ലോക സമാധാന ശ്രമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സമൂഹത്തിന് തീരാ നഷ്ടം ആണെന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു. യുദ്ധത്തിലും, ആക്രമണത്തിലും അഭിരമിക്കുന്ന ഭരണാധികാരികൾ ഉള്ള ലോകത്ത് വലിപ്പത്തിന്റെ കാര്യത്തിൽ ഏറ്റവും ചെറിയ രാജ്യമായ റോം എന്ന രാജ്യത്തിന്റെ ഭരണാധികാരിയുടെ വാക്കുകളെ മുഖവിലക്ക് എടുക്കാതെ മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യം ആണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സമാധാന ശ്രമങ്ങൾ മൂലം ഉണ്ടായത്.ലോകത്തിലെ പാർശ്വവത്കരിക്കപെട്ട സമൂഹത്തിന് വേണ്ടി പ്രവർത്തിച്ച നേതാവ് ആയിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ എന്ന് ഒഐസിസി ദേശീയ ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അനുസ്മരിച്ചു.