മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിബിത ബാബുവിന് ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.ഒഐസിസി പത്തനംതിട്ട ജില്ലാ സെക്രട്ടറിയും,തിരുവല്ല നിയോജകമണ്ഡലം ആക്ടിങ് പ്രസിഡന്റും ആയ എബ്രഹാം ജോർജ് അധ്യക്ഷത വഹിച്ച യോഗം ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്തു അധികാരത്തിൽ വന്ന സർക്കാർ കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. സ്ത്രീ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ മകൾക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടായിരിക്കും. പക്ഷെ സമൂഹത്തിൽ ഏറ്റവും താഴെ തട്ടിൽ ജോലി ചെയ്യുന്ന ആയമാരുടെയും, അംഗൻവാടി ജീവനക്കാരുടെയും, പി എസ് സി റാങ്ക് ലിസ്റ്റിൽ പേര് ഉണ്ടായിട്ടും നിയമം ലഭിക്കാതെ സെക്രട്ടെറിയേറ്റ് ന് മുൻപിൽ മാസങ്ങളോളമായി സമരം നടത്തുന്നത് കേരളത്തിലെ സ്ത്രീകളാണ്.ഈ പ്രശ്നങ്ങൾ ഒന്നും പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒരു കാര്യവും ചെയ്യുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമൂവൽ, ഐ വൈ സി ഇന്റർനാഷണൽ പ്രസിഡന്റ് നിസാർ കുന്നംകുളത്തിൽ ജില്ലാ പ്രസിഡന്റ് മാരായ അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജില്ലാ ഭാരവാഹികൾ ആയ ഏ പി മാത്യു, ബിജു വർഗീസ്, ബിനു ചാക്കോ, നിയോജകമണ്ഡലം ഭാരവാഹികൾ ആയ ഈപ്പൻ പി ജെ, ബിജു വടക്കേപ്പറമ്പിൽ, ബിജു കുരുവിള, ബിനോ പുതുശേരി, സുബിൻ മുക്കൂർ, ജോ വെണ്ണിക്കുളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി അഡ്വ. വിബിത ബാബു സംസാരിച്ചു.