പ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന “സുരക്ഷിത കുടിയേറ്റം” വെബിനാർ ശനിയാഴ്ച.

  • Home-FINAL
  • Business & Strategy
  • പ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന “സുരക്ഷിത കുടിയേറ്റം” വെബിനാർ ശനിയാഴ്ച.

പ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന “സുരക്ഷിത കുടിയേറ്റം” വെബിനാർ ശനിയാഴ്ച.


“സുരക്ഷിത കുടിയേറ്റം” എന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ നേതൃത്വം നൽകുന്ന വെബ്ബിനാർ ശനിയാഴ്ച നടക്കും.ഇന്ത്യൻ സമയം വൈകീട്ട് ഏഴുമുതൽ സൂമിലാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ പശ്ചാത്തലത്തിൽ മലേഷ്യയിൽ നിന്നുള്ള ലോക കേരള സഭാ പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ട് എഴുതിയ “ബോർഡിങ് പാസ്” എന്ന പുസ്തകത്തിനെ പ്രമേയമാക്കി സംഘടിപ്പിക്കുന്ന വെബ്ബിനാർ റിട്ടയേർഡ് ജഡ്ജിയും മുൻ കേരളാ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സനുമായ പി.മോഹൻദാസ് ഉദ്ഘാടനം ചെയ്യും.

പ്രവാസി ലീഗൽ സെല്ലിൻറെ ഗ്ലോബൽ പ്രസിഡണ്ടും സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് എബ്രഹാം അധ്യക്ഷനായിരിക്കും. എറണാംകുളം ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി.ബി.ബിനു മുഖ്യാതിഥിയായി പങ്കെടുക്കും . പ്രവാസി ലീഗൽ സെൽ കേരളാ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുരളീധരൻ, പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ പ്രസിഡണ്ടും പബ്ലിക് റിലേഷൻസ് ഓഫീസറുമായ സുധീർ തിരുനിലത്ത്, ആത്മേശൻ പച്ചാട്ട് എന്നിവർ പ്രസ്തുത പരിപാടിയിൽ സംബന്ധിക്കും.

ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിൻറെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച ശുപാർശയിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിൻറെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

പ്രവാസികളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ ഈയിടെ വിദ്യാർഥിക്ഷേമം കൂടി കണക്കിലെടുത്ത് പ്രത്യേകം സ്റ്റുഡൻസ് വിംഗിനും രൂപം നൽകിയിട്ടുണ്ട്. സുരക്ഷിത കുടിയേറ്റത്തിന് ഊന്നൽ നൽകി ശനിയാഴ്ച സംഘടിപ്പിക്കുന്ന വെബ്ബിനാറിലേക്ക് എല്ലാ പ്രവാസികളെയും, നിലവിൽ വിദേശത്തേക്ക് ജോലിയന്വേഷിക്കുന്ന ഉദ്യോഗാർത്ഥികളെയും സ്വാഗതം ചെയ്യുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വക്കേറ്റ് ജോസ് എബ്രഹാം, ഗ്ലോബൽ വാക്താവ് സുധീർ തിരുനിലത്ത് എന്നിവർ അറിയിച്ചു

Leave A Comment