രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ക്ഷേത്രദർശനം ഒഴിവാക്കി. മെയ് 19 ന് ആയിരുന്നു രാഷ്ട്രപതി ശബരിമല സന്ദർശിക്കാനിരുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിൽ എത്താനിരുന്നത്. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു.