ആയിരങ്ങളെ സാക്ഷിയാക്കി അരികൊമ്പൻ നടത്തിയ ഇൻറർനാഷണൽ വടംവലി സീസൺ വൺ 2024 മത്സരം ശ്രദ്ധേയമായി.

  • Home-FINAL
  • Business & Strategy
  • ആയിരങ്ങളെ സാക്ഷിയാക്കി അരികൊമ്പൻ നടത്തിയ ഇൻറർനാഷണൽ വടംവലി സീസൺ വൺ 2024 മത്സരം ശ്രദ്ധേയമായി.

ആയിരങ്ങളെ സാക്ഷിയാക്കി അരികൊമ്പൻ നടത്തിയ ഇൻറർനാഷണൽ വടംവലി സീസൺ വൺ 2024 മത്സരം ശ്രദ്ധേയമായി.


അരികൊമ്പൻ വടംവലി കൂട്ടായ്മ നടത്തിയ ഇൻറർനാഷണൽ വടംവലി മത്സരം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .കൈവലിയും, തോൾ വലി എന്നിങ്ങനെ രണ്ടു ശൈലികൾ ഒത്തൊരുമിച് നടത്തിയ വടംവലി മത്സരത്തിൽ കുവൈറ്റിൽ നിന്ന് ഉൾപ്പെടെ 15 ടീമുകളാണ് മാറ്റുരച്ചത് . കൈവലിയിൽ ടീം അരികൊമ്പൻ ഒന്നാം സ്ഥാനവും,

രണ്ടാം സ്ഥാനം ആര്യൻസ് ബഹ്‌റൈനും,

 

മൂന്നാം സ്ഥാനം പ്രതിഭ ബഹ്‌റൈനും കരസ്ഥമാക്കി.

തോൾവലി മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് കുവൈത്ത് ഒന്നാം സ്ഥാനവും

രണ്ടാം സ്ഥാനം ‌കെ കെ ബി കുവൈറ്റും

മൂന്നാം സ്ഥാനം ബഹ്‌റൈൻ ബ്രദേഴ്സും കരസ്ഥമാക്കി.

ചടങ്ങിൽ ടഗ് ഓഫ് വാർ അസോസിയേഷൻ രക്ഷാധികാരിയും ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിനെ അരികൊമ്പൻ ടീം മൊമെന്റോ നൽകി ആദരിച്ചു.അരികൊമ്പൻ ഇൻറർനാഷണൽ വടംവലിക്ക്‌ നേതൃത്വം നൽകിയ ഫൗണ്ടർ മെമ്പറായ വിബീഷ് രവീന്ദ്രനെയും, ഷജിൽ ആലക്കലിനേയും അരികോമ്പൻ ടീം മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

ബഹ്‌റൈൻ ടഗ് ഓഫ് വാർ അസോസിയേഷന്റെ സഹകരണത്തിലും നിയന്ത്രണത്തിലും അരങ്ങേറിയ മത്സരത്തിൽ കമന്റാറേറ്റർ ആയി ഓൾ കേരള ഐ ആർ ഇ വടംവലി അസോസിയേഷൻ സംസ്ഥാന ടെക്നിക്കൽ ചെയർമാൻ അവാസ് കടവല്ലൂർ പങ്കെടുത്തു.

Leave A Comment