ഗോപിയോ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് 2025 -നായുള്ള ഒരുക്കങ്ങൾ സജീവമെന്ന് ഗോപിയോ ബഹ്‌റൈൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി ജുഫൈറിലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.നാളെ ജൂൺ 6- വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഇന്ത്യൻ ക്ലബ്ബിലാണ് മത്സരങ്ങൾ നടക്കുക .അണ്ടർ 19 ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റിൽ ജിസിസിയിലുടനീളമുള്ള 130 പേർ സിംഗിൾസ്, ഡബിൾസ് മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗോപിയോ സ്‌പോർട്‌സ് കൗൺസിൽ മേധാവി ബിനു പാപ്പച്ചൻ അറിയിച്ചു.

ഗ്ലോബൽ റിമോർട്ട്, പ്രോകോട്ട്, കിംസ്, ബുറൂജ് പ്രസ്സ്, സംഗീത റെസ്റ്റോറന്റ്, ഗ്രേ ഇമേജ്, വിഎംബി എന്നിവയുൾപ്പെടെയുള്ള സ്പോൺസർമാരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഏവരും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരങ്ങൾ വീക്ഷിക്കുന്നതിനും ആയി എത്തിച്ചേരണമെന്ന് GOPIO ബഹ്‌റൈൻ പ്രസിഡന്റ് ടീന മാത്യു അറിയിച്ചു. വൈസ് പ്രസിഡന്റ് സാമുവൽ പോൾ പത്രസമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും, പിആർ സെക്രട്ടറി അമീന റഹ്മാൻ പിന്തുണ നൽകുന്ന സ്പോൺസർമാർക്കുള്ള നന്ദിയും അറിയിച്ചു.സ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹ ഇടപെടൽ വളർത്തുന്നതിനുമുള്ള കമ്മിറ്റിയുടെ പ്രതിബദ്ധത GOPIO സ്പോർട്സ് കൗൺസിൽ മേധാവികളായ ബിനു പാപ്പച്ചനും , ലത വിനോദും വ്യക്തമാക്കി.

