ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഒരുക്കുന്നു.ജൂൺ 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതലാണ് “ഒരു വട്ടം കൂടി ” എന്ന ഒത്തുചേരൽ ഒരുക്കിയിട്ടുള്ളത്.സമാജം മലയാളം പാഠശാലയിൽ വിവിധ കാലങ്ങളിൽ വിദ്യാർത്ഥികളായിരുന്നവർക്ക് ഒത്തുചേരുന്നതിനും ഓർമ്മകൾ പങ്കിടുന്നതിനുമായി ഒരുക്കുന്ന ഈ സംഗമത്തിൽ സമാജം അംഗങ്ങളോ അംഗങ്ങളുടെ കുടുംബാംഗങ്ങളോ, പരിചിതരോ ആയ ഇപ്പോൾ ബഹ്റൈനിൽ ഉള്ള, മലയാളം പാഠശാലയിലെ പൂർവ്വ വിദ്യാർഥികളായവർ സംഗമത്തിൽ പങ്കെടുക്കുന്നതിനായി https://bksbahrain.com/2025/mp/oruvattamkoodi/register.html എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിനയചന്ദ്രൻ നായർ 39215128 ബിജു.എം സതീഷ്: 36045442, രജിത അനി: 38044694

