സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 വെള്ളിയാഴ്ച്ച

  • Home-FINAL
  • Business & Strategy
  • സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 വെള്ളിയാഴ്ച്ച

സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 വെള്ളിയാഴ്ച്ച


ബഹ്‌റൈനിലെ കലാ സാംസ്‌കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ജൂൺ ആറ് (ഒന്നാം പെരുന്നാൾ ദിവസം )വെള്ളിയാഴ്ച്ച ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ അവതരിപ്പിക്കും.ചലച്ചിത്ര പിന്നണി ഗായികയും മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുമായ രഹ്‌ന,കലാഭവൻ മണിയുടെ സ്വരസാദൃശ്യത്താൽ പ്രശസ്തനായ രഞ്ജു ചാലക്കുടി, പട്ടുറുമാൽ വിന്നറും സംഗീതസംവിധായകനുമായ അജയ് ഗോപാൽ,ഗായിക ശ്രീക്കുട്ടി തുടങ്ങിയവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി ഷോയും പ്രശസ്ത ഡാൻസ് ടീം ഒരുക്കുന്ന ഡാൻസ് പ്രോഗ്രാമും തികച്ചും സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്.

ബഹ്‌റൈനിലെ എല്ലാ കലാസ്വാധകരെയും ജൂൺ ആറ് വെള്ളിയാഴ്ച്ച (ഒന്നാം പെരുന്നാൾ ദിവസം)വൈകീട്ട് 6:30ന്ന്‌ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിലേക്ക് ക്ഷണിക്കുന്നതായ് സെവൻ ആർട്സ് കൾച്ചറൽ ഫോറം ചെയർമാൻ മനോജ്‌ മയ്യന്നൂർ പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം,പ്രോഗ്രാം കമ്മറ്റി ചെയർമാൻ മോനി ഒടിക്കണ്ടത്തിൽ,പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ എംസി പവിത്രൻ, ട്രഷറർ തോമസ് ഫിലിപ്പ് തുടങ്ങിയവർ അറിയിച്ചു. സെവൻ ആർട്സ് കൾച്ചറൽ ഫോറം ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025പ്രൊഗ്രാമിന് ബഹ്‌റൈൻ എയർപോർട്ടിൽ മാപ്പിള പാട്ടിന്റെ വാനമ്പാടി രഹ്‌ന,ചലച്ചിത്രപിന്നണി ഗായകൻ അജയ് ഗോപാൽ, ഓർകാസ്ട്ര ടീം റഫീഖ്, കമറുദ്ദീൻ തുടങ്ങിയ ആർട്ടിസ്റ്റുകൾ ബഹ്‌റൈനിൽ എത്തിച്ചേർന്നു.

Leave A Comment