പോസ്റ്റർ വിവാദം, ബറേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് നിരോധിച്ചു, ബറേലിയിൽ സംഘർഷസാധ്യത

  • Home-FINAL
  • India
  • പോസ്റ്റർ വിവാദം, ബറേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് നിരോധിച്ചു, ബറേലിയിൽ സംഘർഷസാധ്യത

പോസ്റ്റർ വിവാദം, ബറേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് നിരോധിച്ചു, ബറേലിയിൽ സംഘർഷസാധ്യത


ഉത്തർപ്രദേശ്: പോസ്റ്റർ വിവാദത്തിന് പിന്നാലെയുണ്ടായ സംഘർഷ സാദ്ധ്യതയെ തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് സേവനം നിറുത്തി. ജില്ലാഭരണകൂടമാണ് ഇഓ ഉത്തരവിറക്കിയത്. വ്യാഴാഴ്ച ഉച്ചമുതൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 വരെ 48 മണിക്കൂറിലേക്കാണ് സേവനങ്ങൾ നിർത്തലാക്കുന്നത്. സെപ്റ്റംബർ 4നാണ് സംഘർഷങ്ങൾക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. നബിദിനാഘോഷത്തിന്റെ ഭാഗമായി കാൺപൂരിൽ ബോർഡുകൾ സ്ഥാപിച്ചതിന് ചിലരുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. ആഴ്ചകൾക്കുശേഷം സമാനരീതിയിൽ വാരാണസിയിൽ പ്ലക്കാർഡുകളുയർത്തി മറ്റൊരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചതോടെ ഭിന്നിപ്പുണ്ടായി. തുടർന്ന് കഴിഞ്ഞയാഴ്ച പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുണ്ടായി. തുടർന്നാണ് സംഘർഷം പ്രതിരോധിക്കാനായി ഈ തീരുമാനം.

Leave A Comment