Imac Kochi

ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് തോട്ടം; ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജർ ശ്രീകാര്യത്ത് പിടിയിൽ

തിരുവനന്തപുരം: തിരക്കേറിയ ഔദ്യോഗിക ജോലികൾക്ക് ശേഷം ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിവന്ന ഐടി കമ്പനി മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്നോപാർക്കിലെ പ്രമുഖ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശി വിശാൽ (26) ആണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. ലഹരി വിരുദ്ധ കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. മാസം ഒന്നരലക്ഷത്തോളം രൂപ ശമ്പളമുള്ള വിശാൽ, ശ്രീകാര്യത്തെ തന്റെ ഫ്ലാറ്റിൽ തികച്ചും ജൈവരീതിയിലാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ചട്ടികളിൽ മണ്ണും […]
Read More

ഫോൺ ഉപയോഗം വിലക്കിയതിൽ മനോവിഷമം; പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

തിരുവനന്തപുരം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. കുറ്റിച്ചൽ അരികിൽ സ്വദേശിയും കാട്ടാക്കട പി.ആർ. വില്യം സ്‌കൂളിലെ വിദ്യാർഥിയുമായ വൈകാശിനെയാണ് കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധ്യാപകർ നിർദേശിച്ചതിനെത്തുടർന്നാണ് രക്ഷിതാക്കൾ കുട്ടിയുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകാശിന്റെ സ്‌കൂളിലും ട്യൂഷൻ സെന്ററിലും മാതാപിതാക്കൾ എത്തിയിരുന്നു. പത്താം ക്ലാസിലായതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധ്യാപകർ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സ്‌കൂൾ […]
Read More

എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയും കെ.വിദ്യയും വിവാഹിതരാകുന്നു

കാസർകോട്: എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം. തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ . അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമർശനങ്ങളും കേസും വിദ്യ നേരിടേണ്ടി വന്നിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അംഗമാണ്. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പി ജി വിദ്യാർഥിയായിരുന്നു ആർഷോ. പിന്നീട് പഠനം […]
Read More

മുൻ എംപി കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു.പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറുവർഷം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ ചാലക്കുടിയിൽ നിന്നാണ് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2014 ൽ തൃശ്ശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എ.കെ. ആന്റണിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും മിൽമ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
Read More

‘ഞാൻ പറഞ്ഞു ഇ.ഡി റെയ്ഡ് വേണമെന്ന്, മോദി ഉടനെ ഫോണെടുത്ത് കുത്തി’: പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നതെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തിൽ പരിഹാസവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. തനിക്ക് മുൻപുള്ള മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ ഔദ്യോഗികമായി കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയൻ രണ്ട് തവണ കണ്ടിട്ടുണ്ട്. ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. ഞാൻ ഉടനെ പറഞ്ഞു, ഇ.ഡിയെ കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം. മോദി അപ്പോൾ […]
Read More

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതി,ക്ഷേമ പെൻഷൻ 3000 ആക്കും; യു ഡി എഫ് സർക്കാർ നയം പ്രഖ്യാപിച്ച് ഗവർണർ

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നയപ്രഖ്യാപനം നടത്തി. നാടിന്റെ വികസനക്കുതിപ്പിനൊപ്പം സാധാരണക്കാർക്കായുള്ള ജനക്ഷേമ പദ്ധതികളും സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കും. പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും. എക്സൈസ് നയത്തിൽ […]
Read More

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മുൻ നഗരസഭാ കൗൺസിലറും സി പി എം പാളയം ലോക്കൽ സെക്രട്ടറിയുമായ ഐ.പി ബിനു കീഴടങ്ങി . പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച രാത്രി ബിനുവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐ.പി. ബിനു അടക്കമുള്ളവർ ഒളിവിൽ പോയത്. […]
Read More

കൊ​ച്ചി​യി​ൽ പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം; മോഡൽ പാ​റ​മ​ട​യി​ൽ മു​ങ്ങി​മ​രി​ച്ചു

കൊ​ച്ചി: കൊ​ച്ചി​യി​ൽ പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​ൻറെ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പാ​റ​മ​ട​യി​ൽ മു​ങ്ങി​മ​രി​ച്ചു. ഡ​ൽ​ഹി അം​ബേ​ദ്ക​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​യ ദി​യാ​ൻ​ഷു ജോ​ഷി (26) ആ​ണ് മ​രി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ മു​ട​ക്കു​ഴ പെ​ട്ട​മ​ല​യി​ലെ പാ​റ​മ​ട​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്താ​ൻ ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് ദി​യാ​ൻ​ഷു. ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സി​ലും മ​റ്റും ഈ ​പാ​റ​മ​ട​യു​ടെ ചിത്രങ്ങൾ ക​ണ്ട് ഇ​ഷ്ട​പ്പെ​ട്ടാ​ണ് സം​ഘം ഇ​വി​ടെ​യെ​ത്തി​യ​ത്. ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ദി​യാ​ൻ​ഷു പാ​റ​മ​ട​യി​ലെ വെ​ള്ള​ത്തി​ൽ നീ​ന്താ​ൻ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നീ​ന്തു​ന്ന​തി​നി​ടെ […]
Read More

തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് കുട്ടികളുൾപ്പടെ 5 പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് തകർന്നുവീണ് കുട്ടികളുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ(14), റോസ് (16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ഒരേ കുടുംബാംഗങ്ങളാണ്. ഇവരെ സമീപത്തുള്ള സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഉയർന്ന പൊങ്ങിയ സമയത്ത് വെൽഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു. […]
Read More

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വെക്കുന്നു; ഡി.കെ ശിവകുമാർ പുതിയ മുഖ്യമന്ത്രി

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഭരണത്തിലേറി രണ്ടര വർഷം പൂർത്തിയാകമ്പോൾ സ്ഥാനം ഒഴിഞ്ഞുതരാമെന്ന മുൻധാരണ പ്രകാരമാണ് നടപടി. ഇതോടെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. മേയ് 20ഓടെ സിദ്ധരാമയ്യ മുഖ്യമന്ത്രി കസേരയിൽ മൂന്ന് വർഷം പൂർത്തിയാക്കിയിരുന്നു. ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ ഇന്ന് രാവിലെ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മന്ത്രിമാരായ എം.ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, […]
Read More