തമിഴ്‌നാട് തിരുവള്ളൂരിൽ ചരക്കു ട്രെയിനിനു തീപിടിച്ച് വൻ അപകടം. പറഞ്ഞു. ഡീസൽ കയറ്റിവന്ന വാഗണുകൾക്കാണ് തീപിടിച്ചത്. അപകടത്തിന് പിന്നാലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെയായിരുന്നു അപകടം. തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. എട്ട് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. അഞ്ചു ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ആളപായമില്ലെന്ന് എസ്.പി എ.ശ്രീനിവാസ പെരുമാൾ പറഞ്ഞു.രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. മണാലിയിൽനിന്ന് തിരുപ്പതിയിലേക്ക് വരുകയായിരുന്നു ട്രെയിൻ. ജനവാസമേഖലയ്ക്ക് അടുത്തായിരുന്നു അപകടം. ആളുകളെ ഇവിടെ നിന്നും മാറ്റുകയാണിപ്പോൾ. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് റെയിൽവേ അറിയിക്കുന്നത്.മൂന്ന് വാഗണുകൾ പാലംതെറ്റിയതിന് പിന്നാലെ ഇന്ധന ചോർച്ചയുണ്ടായി ട്രെയിനിന് തീപിടിച്ചതായി അറിയുന്നു.
- July 13, 2025
- Imac Kochi

