ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ടുയർന്ന പുതിയ വാദങ്ങളെ തള്ളി ക്യാപ്റ്റൻ സമിത് സബർവാൾ. വിദേശ മാദ്ധ്യമങ്ങൾ നൽകുന്ന വാർത്തകളെയാണ് ഉന്നത സർക്കാർ വൃത്തങ്ങൾ തള്ളിയത്. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ (ഫ്യുവൽ സ്വിച്ച്) ഓഫാക്കിയത് സീനിയർ പൈലറ്റായ ക്യാപ്റ്റൻ സുമിത് സബർവാളാണെന്നാണ് അമേരിക്കൻ മാദ്ധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.
അതേ സമയം കോക്ക്പിറ്റ് റെക്കോർഡിംഗിലൂടെ ലഭിച്ച രണ്ട് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം വളച്ചൊടിച്ച്, സീനിയർ പൈലറ്റ് ഇന്ധന നിയന്ത്രണ സ്വിച്ച് മനഃപൂർവ്വം ഓഫാക്കിയതാണെന്ന് പറയുന്നതിൽ വാസ്തവമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വിമാനത്തിലെ പൈലറ്റ് സുമിത് സബർവാളിന്റെ പിതാവ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് വിരമിച്ചയാളാണ്. സുമീത് സമ്മർദ്ദത്തിലായിരുന്നിരിക്കാമെന്ന വാദങ്ങളെ പിന്തുണയ്ക്കുന്നതിന് കാരണങ്ങളൊന്നുമില്ല. ഹൈദരാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് വാൾ സ്ട്രീറ്റ് ജേർണലിലെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് ഉദ്ധരിച്ചാണ് വാൾ സ്ട്രീറ്റും റോയിട്ടേഴ്സുമടക്കമുള്ള മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.

