ബ്രിട്ടീഷുകാർ കടത്തിയ ബുദ്ധന്റെ തിരുശേഷിപ്പ് ഗോദ്‌റെജ് ഗ്രൂപ്പ് 870 കോടി രൂപക്ക് ഇന്ത്യയിലെത്തിച്ചു

  • Home-FINAL
  • India
  • ബ്രിട്ടീഷുകാർ കടത്തിയ ബുദ്ധന്റെ തിരുശേഷിപ്പ് ഗോദ്‌റെജ് ഗ്രൂപ്പ് 870 കോടി രൂപക്ക് ഇന്ത്യയിലെത്തിച്ചു

ബ്രിട്ടീഷുകാർ കടത്തിയ ബുദ്ധന്റെ തിരുശേഷിപ്പ് ഗോദ്‌റെജ് ഗ്രൂപ്പ് 870 കോടി രൂപക്ക് ഇന്ത്യയിലെത്തിച്ചു


ന്യൂഡൽഹി: പിപ്രഹ്വ എന്നറിയപ്പെടുന്ന ബുദ്ധന്റെ തിരുശേഷിപ്പ് 127 വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കെത്തിച്ചു. അമൂല്യങ്ങളായ രത്‌നങ്ങൾ പതിച്ചതാണിത്. ഹോങ്കോങ്ങിൽ ലേലത്തിനു വെച്ച വിശുദ്ധ പേടകം എതാണ്ട് 870 കോടി രൂപക്ക് വാങ്ങി ഗോദറെജ് വ്യവസായ ശൃംഖലയുടെ ഉടമ പിറേജ്ഷാ ഗോദ്‌റെജ് ആണ് സ്വന്തമാക്കിയത്. അതേ സമയം ലേലത്തിന്റെ യഥാർത്ഥ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം പത്തുകോടി ഡോളർ എന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഗവൺമെന്റ്-സ്വാകര്യ പകാളിത്തമുള്ള മാതൃകാപരമായ സംവിധാനമാണിതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറയുന്നു. ഇവ മൂന്നു മാസം നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന കാര്യത്തിൽ ഗോദ്‌റെജ് സമ്മതിച്ചിട്ടുണ്ട്. 127 വർഷത്തിനുശേഷം ബുദ്ധന്റെ തിരുശേഷിപ്പ് ഇന്ത്യയിലേക്കെത്തുന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു.

Leave A Comment