ഉത്തരാഖണ്ഡിൽ മലയാളി സൈനികനെ കാണാതായി മലയാളി തീർഥാടകർ കുടുങ്ങിയതായും റിപ്പോർട്ട്

  • Home-FINAL
  • India
  • ഉത്തരാഖണ്ഡിൽ മലയാളി സൈനികനെ കാണാതായി മലയാളി തീർഥാടകർ കുടുങ്ങിയതായും റിപ്പോർട്ട്

ഉത്തരാഖണ്ഡിൽ മലയാളി സൈനികനെ കാണാതായി മലയാളി തീർഥാടകർ കുടുങ്ങിയതായും റിപ്പോർട്ട്


ദെഹ്റാദൂൺ: മേഘവിസ്ഫോടനവും മിന്നൽപ്രളയവും ഉണ്ടായ ഉത്തരാഖണ്ഡിൽ മലയാളി സൈനികനെ കാണാതായി. ഇതിനോടൊപ്പം മലയാളി തീർഥാടകർ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. ഹരിദ്വാറിൽ കാണാതായവരിൽ മലയാളി സൈനികനായ പയ്യന്നൂർ സ്വദേശി ശ്രീകാന്ത് ഉൾപ്പെടുന്നതായി ബന്ധുവായ ശ്രീജിത് അറിയിച്ചു. ശ്രീകാന്തിനെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് ശ്രീജിത് പറഞ്ഞു.

ദുരന്തമുണ്ടാകുന്ന സമയത്ത് ശ്രീകാന്ത് വീട്ടിലേക്ക് വിളിച്ചതായും ക്യാമ്പൊക്കെ ഒലിച്ചുപോയതായും തങ്ങൾ അടിയന്തരമായി അവിടെ നിന്ന് മാറുകയാണെന്നും പറഞ്ഞതായി ശ്രീജിത് പറയുന്നു. പിന്നീട് മൂന്നുമണിയോടെ വിളിച്ചപ്പോൾ ബന്ധപ്പെടാൻ സാധിച്ചില്ല. രാത്രി മുഴുവൻ വിളിച്ചുനോക്കിയിരുന്നതായും ശ്രീജിത് പറഞ്ഞു. ശ്രീകാന്ത് 20 വർഷമായി സൈന്യത്തിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഉത്തരാഖണ്ഡിലാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. ഒൻപത് സൈനികരെ കാണാനില്ലെന്ന വാർത്തകളെ തുടർന്ന് ആശങ്കയിലാണ് ബന്ധുക്കൾ.

അതേസമയം മുംബൈയിൽ നിന്നുള്ള 28 അംഗ മലയാളി തീർഥാടകസംഘം ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിയതായി മറ്റൊരു റിപ്പോർട്ടുണ്ട്. ഇതിൽ 20 പേർ മുംബൈ മലയാളികളാണ്. കേരളത്തിൽ നിന്ന് പോയ എട്ടുപേരും സംഘത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഇവർ സുരക്ഷിതരാണെന്നുള്ള പ്രതീക്ഷ ബന്ധുക്കൾ പങ്കുവെച്ചു. ദുരന്തം നടക്കുന്നതിന് മുൻപ് ഇവർ പ്രദേശം കടന്നതായി ബന്ധുക്കൾ പറയുന്നു. അപകടത്തിനുശേഷം ഇവരെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ല. ല്ലന്നും ഇവർ അവസാനം നെറ്റ് വർക്കിലുണ്ടായിരുന്ന സ്ഥലം ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ധരാലിയിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ നിരവധി കെട്ടിടങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു. അപകടത്തിൽപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്താനാകില്ലെന്നാണ് ദുരന്തനിവാരണസേനയുടെ ഏറ്റവും ഒടുവിലത്തെ പ്രതികരണം.

 

Leave A Comment