”ഞാൻ സച്ചിൻ തന്നെ, ഇനി ആധാർ കാർഡും കാണിക്കണോ?” സംശയിച്ച ആരാധകനോട് ക്രിക്കറ്റ് ഇതിഹാസം, പിന്നെ നടന്നത് ഇങ്ങനെ

  • Home-FINAL
  • India
  • ”ഞാൻ സച്ചിൻ തന്നെ, ഇനി ആധാർ കാർഡും കാണിക്കണോ?” സംശയിച്ച ആരാധകനോട് ക്രിക്കറ്റ് ഇതിഹാസം, പിന്നെ നടന്നത് ഇങ്ങനെ

”ഞാൻ സച്ചിൻ തന്നെ, ഇനി ആധാർ കാർഡും കാണിക്കണോ?” സംശയിച്ച ആരാധകനോട് ക്രിക്കറ്റ് ഇതിഹാസം, പിന്നെ നടന്നത് ഇങ്ങനെ


മുംബയ്: ഇത്രത്തോളം രസകരമായ ചോദ്യങ്ങൾ ക്രിക്കറ്റ് ഇതിഹാസം ഏതായാലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ആരാധകരുമായി ഓപ്പൺ ചാറ്റിൽ സംസാരിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി ചോദ്യങ്ങളാണ് സച്ചിന് മുന്നിൽ ആരാധകർ ഉന്നയിച്ചത്. ഇതിൽ ഭൂരിഭാഗം ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകുകയും ചെയ്തു.

അതിനിടെയാണ് ഇതിഹാസതാരത്തെ തേടി രസകരമായ ഒരു ചോദ്യമെത്തിയത്. ”നിങ്ങൾ ശരിക്കും സച്ചിൻ ടെണ്ടുൽക്കർ തന്നെയാണോ? തെളിയിക്കാൻ ഒരു വോയ്സ് നോട്ട് അയക്കാമോ?”- ഒരു റെഡ്ഡിറ്റ് യൂസറിന്റെ ഈ ചോദ്യത്തിന്, ആരാധകന്റെ ചോദ്യം പ്രദർശിപ്പിച്ച സ്‌ക്രീനിന് മുന്നിൽ നിന്നുകൊണ്ടുള്ള ചിത്രം പങ്കുവെച്ചാണ് സച്ചിന് മറുപടി നൽകിയത്. ഒപ്പം ”ഇനി ആധാർ കാർഡും കാണിക്കണോ?” എന്നും സച്ചിൻ തമാശയോടെ ചോദിച്ചു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സച്ചിൻ നേരിട്ടു. ഇന്ത്യക്കായി കളിക്കുന്ന കാലത്ത് ഇത്രയും വലിയ സമ്മർദ്ദം എങ്ങനെ നേരിട്ടുവെന്ന ചോദ്യത്തിന് തനിക്ക് ഒരുപാട് പേരുടെ പിന്തുണയുണ്ടെന്ന വിശ്വാസമാണ് മുന്നോട്ട് നയിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇഷ്ടപ്പെട്ട ടെന്നീസ് താരത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്തു. മുൻപ് റോജർ ഫെഡറർ ആയിരുന്നു തന്റെ ഇഷ്ടതാരമെന്നും അദ്ദേഹം വിരമിച്ച ശേഷം ഇപ്പോഴത്തെ താരങ്ങളിൽ കാർലോസ് അൽക്കാരസാണ് ഇഷ്ട താരമെന്നും സച്ചിൻ പറഞ്ഞു.

 

Leave A Comment