കൊല്ലം 106ന് ഓൾഔട്ട്, കലാശപ്പോരിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 75 റൺസ് വിജയം

  • Home-FINAL
  • India
  • കൊല്ലം 106ന് ഓൾഔട്ട്, കലാശപ്പോരിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 75 റൺസ് വിജയം

കൊല്ലം 106ന് ഓൾഔട്ട്, കലാശപ്പോരിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 75 റൺസ് വിജയം


തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയ്‌ലേഴ്‌സിനെ കീഴടക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് കന്നിക്കിരീടം. 75 റൺസ് വിജയമാണ് സാലി സാംസൺ നയിച്ച കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കലാശപ്പോരാട്ടത്തിൽ സ്വന്തമാക്കിയത്. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊല്ലം 106 റൺസെടുത്തു പുറത്തായി. വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഏഷ്യാകപ്പ് കളിക്കാൻ ദുബായിലേക്കു പോയെങ്കിലും കൊച്ചിയുടെ തകർപ്പൻ പ്രകടനത്തിനു കലാശപ്പോരാട്ടത്തിലും മാറ്റമൊന്നുമുണ്ടായില്ല. ആദ്യം ബാറ്റു കൊണ്ടും പിന്നീട് പന്തുകൊണ്ടും തിളങ്ങിയ കൊച്ചി താരങ്ങൾ കൊല്ലത്തിന് ജയിക്കാൻ അവസരം നൽകിയില്ല.

24 പന്തിൽ 23 റൺസടിച്ച വിജയ് വിശ്വനാഥാണ് മറുപടിയിൽ കൊല്ലത്തിന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിലെ ആറാം പന്തിൽ കൊല്ലം ഓപ്പണർ ഭരത് സൂര്യയെ പുറത്താക്കി ക്യാപ്റ്റൻ സലി സാംസൺ കൊച്ചിക്കു മികച്ച തുടക്കം സമ്മാനിച്ചു. തൊട്ടുപിന്നാലെ അഭിഷേക് നായരെയും സാംസൺ പുറത്താക്കിയതോടെ കൊല്ലം സമ്മർദത്തിലായി.

മധ്യനിരയിൽ സച്ചിൻ ബേബി (11 പന്തിൽ 17), വിഷ്ണു വിനോദ് (എട്ട് പന്തിൽ 10), വത്സൽ ഗോവിന്ദ് (10 പന്തിൽ 10) എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വലിയ സ്‌കോർ കണ്ടെത്താൻ സാധിച്ചില്ല. മുൻനിര തകർന്നതോടെ കൊല്ലത്തിനു പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല. 15 ഓവറിലാണ് കൊല്ലം 100 പിന്നിട്ടത്. 16.3 ഓവറിൽ 106 റൺസെടുക്കുന്നതിനിടെ കൊല്ലം ഓൾഔട്ടായി.

 

Leave A Comment