ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിന് കാരണം വെളിപ്പെടുത്തി ആർ എസ് എസ് സൈദ്ധാന്തികൻ

  • Home-FINAL
  • India
  • ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിന് കാരണം വെളിപ്പെടുത്തി ആർ എസ് എസ് സൈദ്ധാന്തികൻ

ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിന് കാരണം വെളിപ്പെടുത്തി ആർ എസ് എസ് സൈദ്ധാന്തികൻ


ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഭരണകക്ഷിക്ക് ഹിതകരമല്ലാത്ത രീതിയിൽ പെരുമാറിയതിനാൽ കേന്ദ്രസർക്കാർ ഇംപീച്ച്‌മെന്റിന് ഒരുങ്ങിയിരുന്നതായും ഇതോടെയാണ് ധൻകർ രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ആർ.എസ്.എസ് സൈദ്ധാന്തികൻ എസ്, ഗുരുമൂർത്തി പറഞ്ഞു. ഏതോ വിഷയത്തിൽ ധൻകറിന് സർക്കാരുമായി അഭിപ്രായ വ്യത്യാസമുണ്ടായി. ഭരണകക്ഷിക്ക് അദ്ദേഹത്തോട് സ്ഥാനം ഒഴിയാനും രാജി വയ്ക്കണമെന്ന് പറയാനും അവകാശമുണ്ട്. സർക്കാർ ഇംപീച്ച്‌മെന്റിന് നീക്കം നടത്തിയിരുന്നതായും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ഗുരുമൂർത്തി പറഞ്ഞു.

അതേസമയം അനാരോഗ്യത്തെ തുടർന്നാണ് ധൻകർ രാജി വച്ചതെന്നാണ് കേന്ദ്രസർക്കാരും ബി.ജെ.പിയും വ്യക്തമാക്കിയിരുന്നത്. വർഷകാല സമ്മേളനത്തിന്റെ ആദ്യദിനത്തിലായിരുന്നു ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ജൂലായ് 21ന് വൈകിട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സമൂഹ മാദ്ധ്യമങ്ങളിലൂടെ രാത്രി അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

 

Leave A Comment