ന്യൂഡൽഹി: വിമാനചക്രത്തിന്റെ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് 13 വയസ്സുകാരൻ യാത്ര ചെയ്തു. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ ഇപ്പോൾ സുരക്ഷിതനാണ്. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ, കയറാൻ ഉദ്ദേശിച്ച വിമാനം മാറിപ്പോകുകയായിരുന്നു. അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ പരിഭ്രാന്തനായി പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കില്ല. ബാലനെ അതേ വിമാനത്തിൽ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു.
- September 23, 2025
- Imac Kochi

