സിനിമാതാരം വിജയ് നയിച്ച റാലിയിൽ തിക്കും തിരക്കും;വൻദുരന്തം 3 കുട്ടികൾ ഉൾപ്പെടെ 30 മരണം, മരണസംഖ്യ ഉയർന്നേക്കും

  • Home-FINAL
  • India
  • സിനിമാതാരം വിജയ് നയിച്ച റാലിയിൽ തിക്കും തിരക്കും;വൻദുരന്തം 3 കുട്ടികൾ ഉൾപ്പെടെ 30 മരണം, മരണസംഖ്യ ഉയർന്നേക്കും

സിനിമാതാരം വിജയ് നയിച്ച റാലിയിൽ തിക്കും തിരക്കും;വൻദുരന്തം 3 കുട്ടികൾ ഉൾപ്പെടെ 30 മരണം, മരണസംഖ്യ ഉയർന്നേക്കും


ചെന്നൈ: വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മൂന്നുകുട്ടികൾ ഉൾപ്പെടെ 30 പേർ മരിച്ചു. കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം.

അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. തമിഴ്‌നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കരൂരിലേക്ക് തിരിക്കും. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാർക്കു നൽകി.

 

Leave A Comment