ചെന്നൈ: ദുരന്തം വിളിച്ചുവരുത്തിയ റാലി വിജയ് നടത്തിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് മറി കടന്നെന്ന് ആരോപണം. അനിഷ്ട സംഭവങ്ങളുണ്ടായാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിലെ പ്രശ്‌നങ്ങളുടെ പേരിലായിരുന്നു കോടതിയുടെ വിമർശനം.
ഇന്നത്തെ കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതു കണ്ട് പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ വിജയ് തന്നെ പൊലീസ് സഹായം തേടിയതായും അതിന് പിന്നാലെ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. പരിപാടിയിൽ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

